ETV Bharat / city

വസ്ത്രങ്ങള്‍ ശേഖരിക്കും, വിറ്റുകിട്ടുന്ന പണത്തിന് അഗതികള്‍ക്ക് അന്നം ; കോട്ടയത്തും ക്ലോത്ത് ബാങ്ക് - clothes bank

ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിക്കുകയും അവ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുകയുമാണ് പദ്ധതി

ക്ലോത്ത് ബാങ്ക്  ക്ലോത്ത് ബാങ്ക് വാര്‍ത്ത  കോട്ടയം ക്ലോത്ത് ബാങ്ക് വാര്‍ത്ത  കോട്ടയം ക്ലോത്ത് ബാങ്ക്  clothes bank news  clothes bank  kottayam clothes bank
കോട്ടയത്ത് ക്ലോത്ത് ബാങ്ക് പ്രവർത്തനമാരംഭിച്ചു; അശരണര്‍ക്ക് ഒരു നേരത്തെ അന്നം ലക്ഷ്യം
author img

By

Published : Oct 12, 2021, 12:55 PM IST

കോട്ടയം: അശരണർക്ക് ഭക്ഷണം നൽകാൻ ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ഹങ്കർ ഹണ്ടിന്‍റെ, ക്ലോത്ത് ബാങ്ക് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. ഉപ്പൂട്ടി കവലയിലെ ജ്യൂവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്‍റ് സെന്‍ററിലാണ് യൂണിറ്റ്.

ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിക്കുകയും അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുകയുമാണ് പദ്ധതി. വിജയമായി തീര്‍ന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി നാലാമത്തെ ക്ലോത്ത് ബാങ്ക് ആണ്, കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചത്.

വിശപ്പകറ്റുന്ന പദ്ധതി

ഒരാൾക്ക് ഉപയോഗ ശൂന്യമായതും എന്നാൽ മറ്റൊരാൾക്ക് ഉപയോഗിക്കാവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച് ചെറിയ തുകയ്‌ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. വിവാഹം ഉള്‍പ്പടെയുള്ള വിശേഷാവസരങ്ങളിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ആളുകൾക്ക് ദാനം ചെയ്യാം.

കോട്ടയത്ത് ക്ലോത്ത് ബാങ്ക് പ്രവർത്തനമാരംഭിച്ചു

വിദേശ രാജ്യങ്ങളിൽ നിന്ന് കൊറിയറായി ആളുകൾ വസ്ത്രങ്ങൾ അയച്ചുനൽകുന്നുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്കുതന്നെ ലഭിക്കുന്നുവെന്നതിനാല്‍ ഇത്തരം വസ്ത്രങ്ങൾക്ക് നല്ല ഡിമാന്‍ഡുണ്ട്.

ഇതില്‍ നിന്ന് ലഭിയ്ക്കുന്ന തുക ജയിൽ സൂപ്രണ്ടിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയും അവിടെ നിന്ന് ബിരിയാണി തയ്യാറാക്കി കേരളത്തിലെ അഗതി മന്ദിരങ്ങിലും വൃദ്ധ മന്ദിരങ്ങളിലും കഴിയുന്ന ഇരുപതിനായിരത്തിലധികം ആളുകൾക്ക് വിതരണം ചെയ്‌തുവരുന്നു.

690ൽ പരം അനാഥാലയങ്ങളും വ്യദ്ധസദനങ്ങളും കേരളത്തിലുണ്ട്. കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇവിടങ്ങളിലേയ്ക്ക് സഹായമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Also read: ഹംഗർ ഹണ്ടുമായി ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.