ETV Bharat / city

അയ്‌മനം മാതൃക ടൂറിസം ലോകനെറുകയിലേക്ക്; കൊണ്ടേ നാസ്റ്റ് ട്രാവലർ പട്ടികയിലും അയ്‌മനം

conde nast traveller ഇന്ത്യയിൽ നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അവാർഡ് നേട്ടത്തിൽ അയ്‌മനം മാതൃകാ ടൂറിസം  കൊണ്ടേ നാസ്റ്റ് ട്രാവലർ പട്ടികയിലും അയ്‌മനം  ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങൾ  ഉത്തരവാദിത്ത ടൂറിസം മിഷൻ  aymanam brand has included in conde nast traveller tourism list  conde nast traveller tourism places list  conde nast traveller magazine  aymanam tourism
അവാർഡ് നേട്ടത്തിൽ അയ്‌മനം മാതൃകാ ടൂറിസം; കൊണ്ടേ നാസ്റ്റ് ട്രാവലർ പട്ടികയിലും അയ്‌മനം
author img

By

Published : Feb 16, 2022, 6:28 PM IST

കോട്ടയം: conde nast traveller ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്‌മനം മാതൃക ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണ് അയ്‌മനം ഇടം നേടിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്‌മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക, ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്‌മനം രാജ്യാന്തര തലത്തിൽ ഇടംനേടിയത്.

ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ, ഇസ്താംബൂൾ, ഉസ്‌ബെക്കിസ്ഥാൻ, സെർബിയ, ഒക്‌ലഹാമ (യുഎസ്എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽ നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

അയ്‌മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എ.കെ. ആലിച്ചൻ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ കൺവീനറും ജില്ലാ കോ- ഓർഡിനേറ്റർ ഭഗത് സിംഗ് ജോയിന്‍റ് കൺവീനറുമായ കമ്മിറ്റിയാണ് ആദ്യ ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ പഞ്ചായത്തിൽ നടന്നു വരുന്നത്.

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സബിത പ്രേംജി ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌ കുമാർ കൺവീനറുമായ സമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോജ് കരിമഠം വൈസ് ചെയർമാനും ജോയിന്‍റ് കൺവീനറായി ജില്ലാ കോ ഓർഡിനേറ്റർ ഭഗത് സിംഗും പ്രവർത്തിക്കുന്നു.

ആഗോള മീഡിയ കമ്പനിയായ കൊണ്ടേ നാസ്റ്റ് പബ്ലിക്കേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന ലക്ഷ്വറി, ലൈഫ്‌സ്‌റ്റൈൽ ട്രാവൽ മാസികയാണ് കൊണ്ടേ നാസ്റ്റ് ട്രാവലർ. ന്യൂയോർക്ക് ആസ്ഥാനമായ കൊണ്ടേ നാസ്റ്റ് ട്രാവലർ റീഡേഴ്‌സ് അവാർഡ്, മാഗസിൻ പ്രഖ്യാപിക്കുന്ന പ്രധാന അവാർഡുകളിലൊന്നാണ്.

READ MORE: ലോക ടൂറിസം ഭൂപടത്തിലേക്ക് അയ്‌മനം, ആ യാത്ര ഇങ്ങനെയായിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.