ETV Bharat / city

എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം

author img

By

Published : Nov 3, 2019, 2:30 PM IST

എ.ടിഎം മെഷീനിന്‍റെ പുറംപാളി ഇളക്കിമാറ്റിയ നിലയിലാണ്. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം

മോഷണശ്രമം

കോട്ടയം: തീക്കോയി ടൗണിലെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് മോഷണശ്രമം. ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടിലെ പാംപ്ലാനിയില്‍ ബില്‍ഡിങ്സില്‍ ഇന്നലെ രാത്രിയാണ് സംഭവം. എ.ടിഎം മെഷീനിന്‍റെ പുറംപാളി ഇളക്കിമാറ്റിയ നിലയിലാണ്. എന്നാല്‍ വിവിധ സുരക്ഷാപാളികളുള്ള എ.ടി.എമ്മിന്‍റെ ഉള്ളിലെ പാളികള്‍ തകര്‍ത്തിട്ടില്ല. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഈരാറ്റുപേട്ട പൊലീസും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. തെളിവുകള്‍ക്കായി സമീപത്തെ സഹകരണബാങ്കിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Intro:Body:

ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ തീക്കോയി ടൗണില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎമ്മില്‍ കഴിഞ്ഞ രാത്രി മോഷണശ്രമം. എടിഎം മെഷീന്‍ കുത്തിപ്പൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

തീക്കോയി ടൗണില്‍ പാംപ്ലാനിയില്‍ ബില്‍ഡിംഗ്‌സിലാണ് എസ്ബിഐ എടിഎം. യന്ത്രഭാഗത്തിന്റെ പുറംപാളി ഇളക്കിമാറ്റിയ നിലയിലാണ്. എന്നാല്‍ വിവിധ സുരക്ഷാപാളികളുള്ള എടിഎമ്മിന്റെ ഉള്ളിലെ കവറുകള്‍ തകര്‍ത്തിട്ടില്ലെന്നും അതിനാല്‍ പണം മോഷണം പോയിട്ടില്ലെന്നുമാണ് നിഗമനം.

എടിഎമ്മിനുള്ളിലും കൗണ്ടറിലുമുള്ള ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. പണം നിറയ്ക്കുന്ന ഏജന്‍സിയാണ് സുരക്ഷാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സമീപത്തെ സഹകരണബാങ്കില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലും തെളിവുകള്‍ ലഭിക്കുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ഈരാറ്റുപേട്ട പോലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകള്‍ക്ക് ഈരാറ്റുപേട്ട സിഐ സന്തോഷ് എസ്‌ഐ എംഎച്ച് അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.