കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ ആശങ്ക മനസിലാക്കണമെന്നും കുടുംബ ഭദ്രത സംരക്ഷിക്കപ്പെടണമെന്നും ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം ദീപികയില്‍ എഴുതിയ ലേഖനത്തിൽ പറയുന്നു.
വിഷയത്തിൽ ഇനിയും നിശബ്‌ദത പാലിക്കാനാകില്ലെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയത് വിപത്തുകൾക്കെതിരായ മുന്നറിയാപ്പാണെന്നും ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം പറയുന്നു. പ്രണയക്കെടുതിയിലാക്കി പെൺകുട്ടികളെ പീഡിപ്പിക്കുന്നു. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ച് പോകുകയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആരോപണം
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആരോപണം. നർകോട്ടിക്, ലൗ ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നു. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും കല്ലറങ്ങാട്ട് ആരോപിച്ചു.
READ MORE: നാർകോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി