കോട്‌പുത്‌ലി-ബഹ്‌റോദ്: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം ആറാം ദിവസവും തുടരുന്നു. കോട്‌പുത്‌ലി നഗരത്തിലെ കിരാത്‌പൂർ ഗ്രാമത്തിൽ തിങ്കളാഴ്‌ച ഉച്ചയോടെയാണ് മൂന്ന് വയസുകാരി 700 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണത്.
മണ്ണിനടിയിൽ 90 ഡിഗ്രി കോണിൽ 10 അടി നീളമുള്ള ഒരു തുരങ്കം കുഴിച്ച് കുഞ്ഞിന്‍റെ അടുത്തേക്ക് എത്താനാണ് ശ്രമം. എൻഡിആർഎഫ് പ്രവർത്തകർ സുരക്ഷാ ഉപകരണങ്ങളുമായി മണ്ണിനടിയിലേക്ക് പോയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രക്ഷാപ്രവര്‍ത്തനം വൈകുന്നത് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ ജില്ലാ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചു. നിങ്ങളുടെ മകൾ ആയിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്രയും അനാസ്ഥ കാണിക്കുമായിരുന്നോ എന്ന് അമ്മ ചോദിച്ചു.
'ഇത് കലക്‌ടർ മാഡത്തിന്‍റെ മകളായിരുന്നെങ്കിൽ, അവളെ ഇത്രയും ദിവസം അകത്ത് തളച്ചിടാൻ അനുവദിക്കുമായിരുന്നോ? എന്‍റെ മകൾ വിശപ്പും ദാഹവും കൊണ്ട് കഷ്‌ടപ്പെടുന്നുണ്ടാവും. എന്‍റെ മകളെ എത്രയും വേഗം പുറത്തെത്തിക്കൂ.'- അമ്മ പറഞ്ഞു.
രക്ഷാപ്രവർത്തനം 116 മണിക്കൂർ നീണ്ടിട്ടും പെൺകുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ല. എൻഡിആർഎഫ് ഉദ്യോഗസ്ഥർ കുഴിച്ച 170 അടി കുഴിക്കുള്ളിൽ ഓക്‌സിജന്‍റെ അളവ് നിരന്തരം നിരീക്ഷിച്ചു വരികയാണ്. കൂടാതെ ഓരോ 20 മിനിറ്റിലും ഒരു തൊഴിലാളിയെ അയച്ച് ഉള്ളിലെ അവസ്ഥ പരിശോധിക്കുന്നുണ്ട്.
താമസിയാതെ, എൽ-ബാൻഡ് തുരങ്കം കുഴിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാകുമോ എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ ആശങ്ക.
Also Read: ഇരുപതുകാരന്‍ ഷേവിങ് റേസര്‍ വിഴുങ്ങി; അമ്പരന്ന് ഡോക്‌ടർമാർ