എറണാകുളം: പട്ടിമറ്റം പുളിഞ്ചോട് ബീവറേജിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലമ്പൂർ പുത്തൻ വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ്റെ മകൻ അരുണിനെയാണ്(28) മരിച്ച നിലയിൽ കണ്ടത്തിയത്.
വെള്ളിയാഴ്‌ച പുലർച്ചെ പെട്രോളിങിനിടെ എത്തിയ കുന്നത്തുനാട് പൊലീസാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മേൽ നടപടികൾക്ക് ശേഷം അരുണിൻ്റെ സംസ്ക്കാരം പിന്നീട് നടക്കും. അമ്മ: ദേവി, സഹോദരി: അനിത.
ALSO READ: വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ നഴ്‌സ് അറസ്റ്റിൽ