ETV Bharat / city

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ - Thattekkad bird sanctuary

ശനിയാഴ്‌ച വൈകിട്ടോടെയാണ് ഇയാളെ കാണാതായുള്ള വിവരം പുറത്ത് അറിയുന്നത്. ഫയർഫോഴ്‌സ്, വനം വകുപ്പ് , പൊലീസ്, നാട്ടുകാർ എന്നിവർ പെരിയാറ്റിലും വന മേഖലയിലും തെരച്ചിൽ തുടരുകയാണ്.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറെ കാണാതായി  തട്ടേക്കാട് പക്ഷി സങ്കേതം  എൽദോസിനെ കാണാതായി  Thattekkad bird sanctuary  Watcher at Thattekkad bird sanctuary has gone missing
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
author img

By

Published : Jan 2, 2022, 3:47 PM IST

എറണാകുളം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്ന എൽദോസിനെ കാണാതായതായി പരാതി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കരയിൽ താമസിക്കുന്ന എൽദോസിനെ ജനുവരി ഒന്നിന് രാവിലെ മുതലാണ് കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറോടൊപ്പം വള്ളത്തിൽ മടങ്ങിയിരുന്നു. പിന്നീടാണ് എൽദോസിനെ കാണാതാകുന്നത്. അതേ സമയം സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്‌സ്, വനം വകുപ്പ് , പൊലീസ്, നാട്ടുകാർ എന്നിവർ പെരിയാറ്റിലും വന മേഖലയിലും തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന വാച്ചർ രാജനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.

ALSO READ: കുരുന്നുകളെ ആധുനികതയിലേക്ക് നയിക്കാന്‍ മാങ്കുളത്തെ സ്‌മാര്‍ട്ട് അങ്കണവാടി ; സംസ്ഥാനത്ത് ആദ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.