ETV Bharat / city

'തൃക്കാക്കരയില്‍ സിപിഎമ്മിലെ തർക്കം മാധ്യമങ്ങള്‍ക്ക് സസ്‌പെന്‍സ്' ; വിമര്‍ശനവുമായി വി.ഡി സതീശന്‍

author img

By

Published : May 5, 2022, 3:41 PM IST

Updated : May 5, 2022, 5:07 PM IST

കോൺഗ്രസ് നേതാക്കളുടെ പിറകെ നടക്കുന്ന മാധ്യമങ്ങൾ സിപിഎമ്മിലെ തർക്കം റിപ്പോർട്ട് ചെയ്‌തില്ലെന്ന് വി.ഡി സതീശന്‍

thrikkakara bypoll latest  vd satheesan criticise media  vd satheesan against cpm  thrikkakara bypoll ldf candidate  vd satheesan latest news  വിഡി സതീശന്‍ പുതിയ വാര്‍ത്ത  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി  തൃക്കാക്കര സിപിഎം തര്‍ക്കം  മാധ്യമങ്ങള്‍ക്കെതിരെ വിഡി സതീശന്‍  സിപിഎമ്മിനെതിരെ വിഡി സതീശന്‍
തൃക്കാക്കരയില്‍ സിപിഎമ്മിനുള്ളിലെ തർക്കം മാധ്യമങ്ങള്‍ സസ്‌പെന്‍സായി അവതരിപ്പിക്കുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

എറണാകുളം : തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച സിപിഎമ്മിലെ തർക്കത്തെ കുറിച്ച് മാധ്യമങ്ങൾ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തർക്കത്തെ സ്ഥാനാർഥി നിർണയത്തിലെ സസ്പെൻസായി മാധ്യമങ്ങൾ അവതരിപ്പിക്കുകയാണ്. കോൺഗ്രസ് നേതാക്കളുടെ പിറകെ നടക്കുന്ന മാധ്യമങ്ങൾ സിപിഎമ്മിലെ തർക്കം റിപ്പോർട്ട് ചെയ്‌തില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സിപിഎമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് സ്ഥാനാർഥി ചർച്ചകളിൽ കണ്ടത്. മാധ്യമങ്ങൾ എൽഡിഎഫിനോടും യുഡിഎഫിനോടും രണ്ട് നീതിയാണ് പുലർത്തുന്നത്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം മാധ്യമങ്ങൾ കോൺഗ്രസിനെ കടന്നാക്രമിക്കുന്നു.

വി.ഡി സതീശന്‍ മാധ്യമങ്ങളോട്

Also read: തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല, വാർത്ത നൽകുന്നത് എന്തടിസ്ഥാനത്തിലെന്നും ഇ.പി ജയരാജന്‍

മാധ്യമങ്ങൾ തോപ്പുംപടിയിലെ ഒരു വ്യക്തിയുടെ പിറകെ നടന്ന് അഭിപ്രായം ചോദിക്കുകയാണന്ന് കെ.വി തോമസിനെ പേരെടുത്ത് പറയാതെ വി.ഡി സതീശൻ പറഞ്ഞു. വികസനവാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് നടക്കുക എന്ന് പറയുന്നവർ പഴയ ചരിത്രം മറക്കരുത്. മെട്രോ റെയിൽ പൂർത്തീകരിക്കാൻ കഴിയാത്തവരാണ് രണ്ട് ലക്ഷം കോടി രൂപയുടെ കമ്മിഷൻ റെയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്.

വികസനം വേണം വിനാശം വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്. എഡിബിക്കാരുടെ തലയിൽ കരി ഓയിൽ ഒഴിച്ചവർ ജപ്പാൻ ബാങ്കിൽ നിന്നും കടം എടുക്കുന്നു. എല്ലാ കാലത്തും വികസന വിരുദ്ധ പിന്തിരിപ്പൻ നിലപാട് എടുത്തവരാണ് സിപിഎമ്മെന്നും വി.ഡി സതീശൻ പറഞ്ഞു.

Last Updated : May 5, 2022, 5:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.