ETV Bharat / city

പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി - priya varghese appointment at kannur university

ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നും പ്രിയ വർഗീസിന് എട്ട് വർഷം അധ്യാപന പരിചയമില്ലെന്നുമാണ് യുജിസി ഹൈക്കോടതിയെ അറിയിച്ചത്

പ്രിയ വർഗീസിന് തിരിച്ചടി  കണ്ണൂർ സർവകലാശാല നിയമനം  പ്രിയ വർഗീസിന്‍റെ നിയമനം  കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് തിരിച്ചടി  യുജിസി  PRIYA VARGHESE KANNUR UNIVERSITY  APPOINTMENT OF PRIYA VARGHESE  KANNUR UNIVERSITY APPOINTMENT ISSUE  priya varghese appointment at kannur university  പ്രിയ വർഗീസിന്‍റെ നിയമനം യുജിസി ഹൈക്കോടതിയിൽ
പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി
author img

By

Published : Aug 31, 2022, 6:21 PM IST

എറണാകുളം: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നും പ്രിയ വർഗീസിന് എട്ട് വർഷം അധ്യാപന പരിചയമില്ലെന്നും യുജിസി ഹൈക്കോടതിയെ അറിയിച്ചു.

ഗവേഷണകാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നാണ് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ യുജിസി ഹൈക്കോടതിയെ വാക്കാലറിയിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദേശം നൽകി.

പ്രിയ വർഗീസിന്‍റെ നിയമന നടപടിയ്‌ക്കുള്ള ഇടക്കാല സ്റ്റേ ഒരു മാസം കൂടി കോടതി നീട്ടിയിട്ടുണ്ട്. പ്രിയ വർഗീസിന് എട്ട് വർഷത്തെ അധ്യാപന പരിചയമില്ലെന്നും യുജിസി കോടതിയെ അറിയിച്ചു. നിയമന പട്ടികയിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നൽകിയ ഹർജി കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യുജിസി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നും, റിസർച്ച് സ്‌കോറിൽ ഏറെ പിന്നിലായിരുന്ന പ്രിയ വർഗീസിനെ അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിക്കുകയായിരുന്നുവെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു.

ഒന്നാം റാങ്കുകാരിയായ പ്രിയയ്‌ക്ക്‌ 156 ഉം, ജോസഫ് സ്‌കറിയയ്‌ക്ക് 651ഉം ആയിരുന്നു റിസർച്ച് സ്‌കോർ. അതേസമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോസഫ് സ്‌കറിയ മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. എന്നാൽ ജോസഫ് സ്‌കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ അറിയിച്ചു. ഈ ഹർജിയും ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.