ETV Bharat / city

നാല് കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാർ പിടിയില്‍ - എറണാകുളം

കോതമംഗലം മുനിസിപ്പൽ ബസ് സ്‌റ്റാന്‍റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാണ് എക്സൈസിന്‍റെ പിടിയിലായത്.

നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാര്‍ പിടിയില്‍
author img

By

Published : Sep 12, 2019, 6:29 PM IST

കോതമംഗലം: നാല് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് പേർ അറസ്‌റ്റില്‍. കോതമംഗലം മുനിസിപ്പൽ ബസ് സ്‌റ്റാന്‍റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാണ് എക്സൈസിന്‍റെ പിടിയിലായത്. ഒഡീഷ, മണ്ണിഗുഡ സ്വദേശി ബോബി (27), ഗാസേബാദ് ഗ്രാമവാസിയായ ബാബു (28) എന്നിവരാണ് പിടിയിലായത്.

നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാര്‍ പിടിയില്‍
പ്രതികളിലൊരാളായ ബാബു ഒഡീഷയിലെ മുനിഗുഡയിൽ നിന്ന് കഞ്ചാവുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും അവിടെ നിന്ന് കോതമംഗലം ബസ് സ്‌റ്റാന്‍റിലെത്തിച്ച് മറ്റൊരു പ്രതിയായ ബോബിക്ക് കൈമാറുകയുമായിരുന്നു. രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടര്‍ ടി.എം കാസിമിന്‍റെ നേതൃത്വത്തിൽ ബസ് സ്‌റ്റാന്‍റില്‍ കാത്തുനിന്ന എക്സൈസ് സംഘം പ്രതികളെ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. കോതമംഗലം മുനിസിപ്പൽ ബസ് സ്‌റ്റാന്‍റിലെ കംഫർട്ട് സ്റ്റേഷനിൽ മുൻ ജീവനക്കാരനായിരുന്നു പ്രതികളിലൊരാളായ ബോബി. കഴിഞ്ഞ 12 വർഷമായി കേരളത്തിലുള്ള ബോബി കംഫർട്ട് സ്റ്റേഷന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

Intro:Body:കോതമംഗലം - കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു; നാല് കിലോ കഞ്ചാവു മായാണ് ഒഡീഷ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായത്.

ഒഡീഷ, മണ്ണിഗുഡ സ്വദേശി ബോബി (27), ഗാസേബാദ് ഗ്രാമവാസിയായ ബാബു (28) എന്നിവരാണ് നാല് കിലോ കഞ്ചാവുമായി പിടിയിലായത്.

പ്രതികളിലൊരാളായ ബാബു ഒഡീഷയിലെ മുനിഗുഡയിൽ നിന്ന് തീവണ്ടിയിൽ നാല് കിലോ കഞ്ചാവുമായി ആലുവയിലിറങ്ങുകയും അവിടെ നിന്ന് കോതമംഗലം ബസ് സ്റ്റാന്റിലെത്തിച്ച് മറ്റൊരു പ്രതിയായ ബോബിക്ക് കൈമാറുകയുമായിരുന്നു. രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ TM കാസിമിന്റെ നേതൃത്വത്തിൽ കാത്തു നിന്ന എക്സൈസ് സംഘം പ്രതികളെ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ മുൻ ജീവനക്കാരനായിരുന്നു പ്രതികളിലൊരാളായ ബോബി. കഴിഞ്ഞ 12 വർഷമായി കേരളത്തിലുള്ള ബോബി കംഫർട്ട് സ്റ്റേഷന്റെ മറവിലാണ് കഞ്ചാവ് കച്ചവടം പൊടിപൊടിച്ചിരുന്നത്. സമാനരീതിയിൽ ബോബിയുടെ നേതൃത്വത്തിൽ വൻ തോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ TM കാസിം പറഞ്ഞു.

ബൈറ്റ് - T M കാസിം (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കോതമംഗലം)Conclusion:kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.