എറണാകുളം: കനത്ത കാറ്റില്‍ ജില്ലയിലെ പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ നേര്യമംഗലം മൂന്നു കലുങ്ക്, ആറാം മൈൽ ഭാഗങ്ങളിലാണ് പുലർച്ചെ അഞ്ച് മണിയോടെ മരം വീണ് റോഡിൽ ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് കോതമംഗലം ഫയർഫോഴ്‌സ് സംഘമെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നേര്യമംഗലം-ഇടുക്കി റോഡിൽ കരിമണൽ ഭാഗത്തും ഗതാഗത തടസപ്പെട്ടു. അടിമാലി ഫയർഫോഴ്‌സെത്തിയാണ് മരങ്ങൾ വെട്ടി മാറ്റിയത്. കനത്ത മഴക്കൊപ്പം കാറ്റും ശക്തമായതോടെ ഇരുപാതകളിലേയും യാത്രക്കാർ ഭീതിയിലാണ്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത തടസപ്പെട്ടു
ദേശീയപാതയിൽ നേര്യമംഗലം മൂന്നു കലുങ്ക്, ആറാം മൈൽ ഭാഗങ്ങളിലും നേര്യമംഗലം-ഇടുക്കി റോഡിൽ കരിമണൽ ഭാഗത്തുമാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്.