ETV Bharat / city

ലോക്ക്‌ ഡൗണില്‍ തകര്‍ന്ന് ടൂറിസം മേഖല - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍

ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ഗൈഡുകൾ, ചെറുകിട അസംഘടിത തെരുവ് കച്ചവടക്കാർ ഉൾപ്പടെയുള്ളവര്‍ക്ക് സഹായം നൽകാൻ അധികാരികൾ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.

Tourism sector collapsing in lockdown  lockdown latest news  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
ലോക്ക്‌ ഡൗണില്‍ തകര്‍ന്ന് ടൂറിസം മേഖല
author img

By

Published : Apr 25, 2020, 11:18 AM IST

എറണാകുളം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയാകെ തകർന്നടിഞ്ഞു. വിനോദ സഞ്ചാരികൾക്ക് സന്ദർശന വിലക്ക് വന്നതോടെ സീസണിൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വർഷം മുഴുവൻ കുടുംബം കഴിയേണ്ട ടൂറിസ്റ്റ് ഗൈഡുകളും ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി. സാധാരണ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്നത് സ്കൂള്‍ അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. എന്നാല്‍ കൊവിഡ് എല്ലാ തകിടംമറിച്ചു.

ലോക്ക്‌ ഡൗണില്‍ തകര്‍ന്ന് ടൂറിസം മേഖല

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രദേശമാണ് ഭൂതത്താൻകെട്ട് ഡാം, പാർക്ക്, തട്ടേക്കാട് പക്ഷിസങ്കേതം, ഇടമലയാർ ഡാം എന്നിവ. ടൂറിസ്റ്റുകളെ വരവേൽക്കാൻ ലക്ഷങ്ങൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെയാണ് കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക് ഡൗണെത്തിയത്. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ഗൈഡുകൾ, ചെറുകിട അസംഘടിത തെരുവ് കച്ചവടക്കാർ ഉൾപ്പടെയുള്ളവര്‍ക്ക് സഹായം നൽകാൻ അധികാരികൾ തയ്യാറാകണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് ഗോപി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.