ETV Bharat / city

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം : പ്രതികൾക്ക് ജാമ്യം - മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം

ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്

three youth congress leader got bail over protest against chief minister inside flight  youth congress leader got bail over protest against Pinarayi vijayan  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി
author img

By

Published : Jun 23, 2022, 6:19 PM IST

എറണാകുളം : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടെടുത്ത വധശ്രമക്കേസിൽ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്ക് ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ച് അനുവദിച്ചത്.

ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമാണ് മറ്റ് ഉപാധികൾ. മൂന്നാം പ്രതി സുജിത് നാരായണനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ രണ്ടാൾ ജാമ്യവ്യവസ്ഥയിലും 50000 രൂപ ബോണ്ടിന്മേലും വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു.

അതേസമയം പ്രതിഷേധത്തിനിടെ പ്രതികൾ ആയുധം കൈവശം കരുതിയിരുന്നില്ലെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. വിമാനം ലാൻഡ് ചെയ്‌ത ശേഷമാണ് പ്രതികൾ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണം. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളത്.

പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. പ്രതിഷേധക്കാർ ഗൂഢാലോചന നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രിയെ അപകടപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നുമാണ് വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

വിമാനം ഇറങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ നിരീക്ഷിച്ചിരുന്ന മൂന്ന് പേരും നിന്നെ വച്ചേക്കില്ലെന്ന് ആക്രോശിച്ചാണ് അടുത്തേക്ക് പാഞ്ഞടുത്തതെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും ഡിജിപി പറഞ്ഞിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു പ്രതികളുടെ വാദം.

ജൂണ്‍ 13ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്‍റെ പരാതിയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കതിരെ വധശ്രമത്തിന് കേസെടുത്തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.