ETV Bharat / city

കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ - central govt kerala high court news

കൊവിഷീൽഡ് മൂന്നാം ഡോസായി എടുക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് കേന്ദ്രം വിശദീകരണം നൽകിയത്

കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് കേന്ദ്രം വാര്‍ത്ത  കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതി വാര്‍ത്ത  കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി വാര്‍ത്ത  വാക്‌സിന്‍ മൂന്നാം ഡോസ് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത  വാക്‌സിന്‍ പ്രവാസി ഹര്‍ജി വാര്‍ത്ത  പ്രവാസി ഹര്‍ജി ഹൈക്കോടതി വാര്‍ത്ത  third dose covid vaccine news  third dose covid vaccine central govt news  central govt additional vaccine dose news  central govt kerala high court news  covid vaccine high court news
കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍
author img

By

Published : Aug 17, 2021, 12:48 PM IST

എറണാകുളം: കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍. കൊവിഷീൽഡ് മൂന്നാം ഡോസായി എടുക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് കേന്ദ്രം വിശദീകരണം നൽകിയത്. നിലവിലെ കൊവിഡ് വാക്‌സിന്‍ മാർഗനിർദേശങ്ങളിൽ മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൊവിഡ് വാക്‌സിൻ അധിക ഡോസ് സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊവാക്‌സിൻ സ്വീകരിച്ച പ്രവാസിയായ കണ്ണൂർ സ്വദേശി ഗിരികുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കൊവിഷീൽഡ് കൂടി സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

സൗദിയിൽ ജോലി ചെയ്യുന്ന തന്‍റെ വിസ കാലാവധി ഈ മാസം തീരുമെന്നും കൊവാക്‌സിന് അന്താരാഷ്ട്ര അംഗീകാരമില്ലാത്തതിനാൽ വിദേശത്ത് പോകാൻ കഴിയുന്നില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. കൊവാക്‌സിന് അംഗീകാരമില്ലെന്ന വിവരം അധികൃതർ മറച്ചുവച്ചുവെന്ന വിമർശനവും ഹർജിയിൽ ഉന്നയിച്ചിരുന്നു. വിശദമായ വാദത്തിനായി ഹർജി ഓഗസ്റ്റ് 28ലേക്ക് മാറ്റി.

Read more: സംസ്ഥാനത്തിന് 1.11 കോടി ഡോസ് വാക്‌സിൻ, 267.5 കോടിയുടെ അടിയന്തര കേന്ദ്രസഹായവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.