ETV Bharat / city

രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണം: ടി പി രാമകൃഷ്ണന്‍ - labor laws

തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം
author img

By

Published : Jul 29, 2019, 6:05 PM IST

കൊച്ചി: രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്‌ചവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തൊഴില്‍ തര്‍ക്കങ്ങളില്‍ 80 ശതമാനവും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും പരാതികള്‍ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കണം. നിയമം ഉടമക്കും തൊഴിലാളിക്കും ഒരുപോലെ ബാധകമാണ്. ചെയ്യാത്ത ജോലിക്ക് കൂലിയെന്നത് അംഗീകരിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥര്‍ അവരുടെ പരിധിയിൽ എത്ര പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള കേസുകള്‍ പരിഗണിക്കാത്തത് ഗൗരവമായി തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരും സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കണം. കേരളത്തില്‍ എത്തുന്ന അതിഥി തൊഴിലാളികളെ നിര്‍ണയിക്കേണ്ട പൂര്‍ണ്ണ ചുമതല തൊഴില്‍ വകുപ്പിന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:Body:രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ കേരളത്തിന് സാധിക്കണമെന്ന് തൊഴിൽവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ നിർദ്ദേശിച്ചു.സിവിൽസ്റ്റേഷൻ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിൽ വകുപ്പിൽ പുരോഗതി ഉണ്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ അസിസ്റ്റൻറ് ലേബർ ഓഫീസർമാരും ഒരേ നിലവാരത്തിൽ പ്രവർത്തിക്കണം. ഇവരെ സഹായിക്കുവാൻ ജില്ലാ ലേബർ ഓഫീസർമാർ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ തൊഴിലാളികൾക്കും തൊഴിൽ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. വിവിധ തൊഴിൽ തർക്കങ്ങളിൽ 80 ശതമാനവും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു ( byte)
ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും കത്തുകൾ ഗൗരവമായി കണ്ടു നടപടി സ്വീകരിക്കണം.
നിയമം ഉടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ബാധകമാണ്. ചെയ്യാത്ത ജോലിക്ക് കൂലി എന്നത് അംഗീകരിക്കാൻ സാധിക്കില്ല.
മേലുദ്യോഗസ്ഥർ അവരുടെ പരിധിയിൽ എത്ര പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം. തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള കേസുകൾ എടുക്കാത്തത് സർക്കാർ ഗൗരവമായി കാണുന്നതായി മന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരും സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കണം. സംസ്ഥാന പുനർനിർമ്മാണത്തിന് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കണമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിലെത്തുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ നിർണ്ണയിക്കേണ്ട പൂർണ്ണ ചുമതല തൊഴിൽ വകുപ്പിന് മാത്രമാണെന്ന് വ്യക്തമാക്കിയ മന്ത്രി കാലപരിധി നിശ്ചയിച്ച് ആവാസ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശിച്ചു.
അവലോകനയോഗത്തിൽ ലേബർ കമ്മീഷ്ണർ സി.വി. സജൻ, അഡീഷണൽ ലേബർ കമ്മീഷ്ണർമാരായ ബിച്ചു ബാലൻ, രഞ്ജിത്ത് മനോഹർ, തുളസീദരൻ, എന്നിവർ പങ്കെടുത്തു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.