ETV Bharat / city

റീസൈക്കിൾ കേരള: സഹകരിച്ച് കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം

ക്ഷേത്രത്തിലെ പഴയ വിളക്കുകളും അരിയും നൽക്കാൻ ക്ഷേത്രം ട്രസ്റ്റി മുന്നോട്ട് വന്നു. അമ്പതോളം പഴയ ഓട്ട് വിളക്കുകളും 100 കിലോ നെല്ലും ഡി.വൈ.എഫ്.ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിക്ക് കൈമാറി.

author img

By

Published : May 28, 2020, 4:25 PM IST

Recycling Kerala  kizakkankavu Annapoorneshwari Temple  collaboration  റീസൈക്കിൾ കേരള  കിഴക്കൻകാവ്  അന്നപൂർണേശ്വരി ക്ഷേത്രം  എം.എൽ.എ ആന്‍റണി ജോൺ  ഇ.ജി വിഷ്ണു നമ്പൂതിരി  ഡി.വൈ.എഫ്.ഐ
റീസൈക്കിൾ കേരള: സഹകരിച്ച് കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയുമായി സഹകരിച്ച് തൃക്കാരിയൂർ കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം. ക്ഷേത്രത്തിലെ പഴയ വിളക്കുകളും അരിയും നൽക്കാൻ ക്ഷേത്രം ട്രസ്റ്റി മുന്നോട്ട് വന്നു.

അമ്പതോളം പഴയ ഓട്ട് വിളക്കുകളും 100 കിലോ നെല്ലും ഡി.വൈ.എഫ്.ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിക്ക് കൈമാറി. ക്ഷേത്രം ട്രസ്റ്റി ഇഞ്ചൂർമന ഇ.ജി വിഷ്ണു നമ്പൂതിരിയിൽ നിന്ന് കോതമംഗലം എം.എൽ.എ ആന്‍റണി ജോൺ വസ്തുക്കൾ ഏറ്റുവാങ്ങി. ഇതൊടൊപ്പം വിഷ്ണു നമ്പൂതിരി തന്‍റെ പുതിയ ത്രെഡ് മില്ലിംഗ് മെഷിനും പഴയ കമ്പ്യൂട്ടറും എം.എൽ.എയെ ഏൽപ്പിച്ചു. കേരളം ഒരു മഹാവിപത്തിനെ ഒറ്റകെട്ടായി നേരിടുമ്പോൾ തനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയ സഹായം എന്ന നിലയിലാണ് ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് എന്ന് വിഷ്ണു നമ്പൂതിരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.