എറണാകുളം: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് പ്രതി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് രവി പൂജാരിയെ കൊച്ചിയിലെത്തിക്കുന്നത്. പ്രതിയുടെ നിർദേശപ്രകാരം ക്വട്ടേഷൻ ടീം വെടി വെയ്പ്പ് നടത്തിയ നടി ലീന മരിയ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം കൊച്ചി എ.സി.ജെ.എം കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കോടതി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
also read: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ് : രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു