ETV Bharat / city

തലക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി - ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരൻ

കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിപ്പോരുന്നത്.

ഫയല്‍ ചിത്രം
author img

By

Published : Apr 18, 2019, 1:51 AM IST

കൊച്ചി: ഗുരുതരപരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുവയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയ്ക്ക് പരിക്കേറ്റ വിധത്തിൽ ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്നുവയസുകാരനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിപ്പോരുന്നത്.

വീടിന്‍റെ ടെറസില്‍ഡ നിന്ന് വീണു എന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലക്ക് ഉൾപ്പെടെ മാരകമായ പരിക്ക് പറ്റിയതായി ബോധ്യപ്പെട്ടു. ഇതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെയും, ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കളുടെ വിശദീകരണവും, കുട്ടിക്ക് സംഭവിച്ചിരിക്കുന്ന പരിക്കുകളും ഒത്തുപോകുന്നില്ല എന്നത് പൊലീസിനെ കൂടുതൽ ആശയ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ പരിക്കുപറ്റിയ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ മരണപ്പെട്ടിരുന്നു.

Intro:

Body:ഗുരുതരമായ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുവയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയ്ക്ക് പരിക്കേറ്റ വിധത്തിൽ ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്നുവയസുകാരനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിപ്പോരുന്നത്.

താമസിക്കുന്ന സ്ഥലത്തെ ടെറസിന് മുകളിൽ നിന്നും വീണു എന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലക്ക് ഉൾപ്പെടെ മാരകമായ പരിക്ക് പറ്റിയതായി ബോധ്യപ്പെട്ടു. ഇതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെയും, ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കളുടെ വിശദീകരണവും, കുട്ടിക്ക് സംഭവിച്ചിരിക്കുന്ന പരിക്കുകളും ഒത്തുപോകുന്നില്ല എന്നത് പോലീസിന് കൂടുതൽ ആശയ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ പരിക്കുപറ്റിയ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ മരണപ്പെട്ടിരുന്നു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.