എറണാകുളം: കോതമംഗലം - ആദിവാസി മേഖലയായ പിണവൂർകുടിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ ബാബു പത്മനാഭൻ റോഡിലെ ചെളിയിൽ കിടന്ന് പ്രതിഷേധിച്ചു.
കുട്ടമ്പുഴ-പിണവൂർകുടി റോഡ് മൂന്ന് വർഷം മുമ്പാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിയും വെള്ളവുമായി താറുമാറായി കിടക്കുകയാണ്. കാൽനടപോലും അസാധ്യമായ റോഡ് ഉടൻ നന്നാക്കണമെന്നാണ് ഇവരുടെ ആവശ്യം.