ETV Bharat / city

ജൈവ വൈവിധ്യ ഉദ്യാന പദ്ധതി; സമ്മാനങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെയായിരുന്നു ഉദ്യാനം നിര്‍മിച്ചത്.

Biodiversity Garden Project  Prizes were distributed  ജൈവ വൈവിധ്യ ഉദ്യാന പദ്ധതി  സമ്മാനങ്ങള്‍ വിതരണം ചെയ്തു കലക്ടര്‍ എസ്.സുഹാസ്  collector s suhas
ജൈവ വൈവിധ്യ ഉദ്യാന പദ്ധതിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
author img

By

Published : Feb 18, 2020, 9:49 PM IST

എറണാകുളം: ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ജൈവ വൈവിധ്യ ഉദ്യാന പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് വിതരണം ചെയ്തു. വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ട കാലമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

മികച്ച ജൈവ വൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനം കോട്ടപ്പുറം ഗവ.എല്‍പി സ്‌കൂള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെന്‍റ് അഗസ്റ്റിന്‍ ഗവ. ഹൈസ്‌കൂള്‍ കോതമംഗലവും മൂന്നാം സ്ഥാനം പിണ്ടിമന ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളും കരസ്ഥമാക്കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 25000, 20000, 15000 രൂപ വീതമാണ് സമ്മാനം. മികച്ച പരിസ്ഥിതി പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകര്‍ക്കും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകര്‍ക്കും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുമുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.