എറണാകുളം: ഈ മാസം 21നകം ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാലം സർവീസ് നിർത്തി വച്ച് ബസ് സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ നിരക്ക് ആറു രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.
അതേസമയം ഗതാഗത വകുപ്പ് മന്ത്രി തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. വിദ്യാർഥികളുമായോ കമ്മിഷനുമായോ സർക്കാർ ഇതുവരെയും ആശയവിനിമയം നടത്തിയില്ലന്നും ബസുടമകൾ പറഞ്ഞു.
ബസ് യാത്രാനിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപവരെയായി പുതുക്കി നിശ്ചയിക്കാമെന്നാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണമെന്ന നിർദേശവും സർക്കാറിന് സ്വീകാര്യമല്ല.
ALSO READ: തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണം സംഭവിച്ചാല്‍ ധനസഹായം
നേരത്തെ നവബർ എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു.