ETV Bharat / city

ബോയ്‌ലറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് - പ്ലൈവുഡ് കമ്പനി ബോയ്‌ലറില്‍ മൃതദേഹം

കഴിഞ്ഞ രണ്ടു മാസത്തിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

pattimattom boiler murder news migrant workers in pattimattom murder ബോയ്‌ലറില്‍ മൃതദേഹം പ്ലൈവുഡ് കമ്പനി ബോയ്‌ലറില്‍ മൃതദേഹം ഡി.എൻ.എ പരിശോധന
ബോയ്‌ലറില്‍ മൃതദേഹം
author img

By

Published : May 27, 2020, 8:09 AM IST

എറണാകുളം: പ്ലൈവുഡ് കമ്പനിയിലെ ബോയ്‌ലറിൽ കത്തി കരിഞ്ഞ് പഴക്കം ചെന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. മരിച്ചയാളുടെ ഡി.എൻ.എ പരിശോധനയും ആന്തരീകായവങ്ങളും പരിശോധന നടക്കുകയാണ്. ഏകദേശം 25 നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്‍റെ മൃതദേഹമാണ് രണ്ടു കാലുകളും ശരീരത്തിൽ നിന്ന് വേർപെട്ട നിലയിൽ ജീവനക്കാർ കണ്ടെത്തിയത്. പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിൽ ബോയ്‌ലര്‍ ശുചീകരിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു മാസത്തിൽ താഴെയാണ് മ്യതദേഹത്തിന്‍റെ പഴക്കം പ്രാഥമികമായി നിർണയിച്ചത്. 85 അസം സ്വദേശികളായ തൊഴിലാളികളാണ് ഈ കാലയളവിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കമ്പനിക്ക് പുറമെ നിന്ന് എത്തിയവരുമായുള്ള തർക്കത്തെ തുടർന്നു നടന്ന കൊലപാതകമാണോ എന്നും പുറത്ത് നിന്ന് മൃതദേഹം ബോയ്‌ലറിൽ കൊണ്ടിട്ടതാണോയെന്നും കുന്നത്തുനാട് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.