ETV Bharat / city

അഴിമതിരഹിതം, നിക്ഷേപസൗഹൃദം; കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി

കൊച്ചിയിൽ പൗരപ്രമുഖരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. നിരവധി ബഹുരാഷ്‌ട്ര കമ്പനികൾ നിക്ഷേപവുമായി സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിരഹിതം, നിക്ഷേപസൗഹൃദം; കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 13, 2019, 12:57 PM IST

കൊച്ചി: മൂന്നര വർഷം കൊണ്ട് കേരളം അഴിമതിയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പൗരപ്രമുഖരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ പേരിൽ കേരളത്തിലെ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുകയാണ്. ഒപ്പം കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വസ്‌തുത ലോകത്താകെ വ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരവധി ബഹുരാഷ്‌ട്ര കമ്പനികൾ നിക്ഷേപവുമായി സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിരഹിതം, നിക്ഷേപസൗഹൃദം; കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പിലാക്കി അറുനൂറോളം കാര്യങ്ങളിൽ 53 ഇനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും. നാലാം വർഷം പൂർത്തിയാക്കുമ്പോൾ എല്ലാം നടപ്പാക്കുെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ ഒന്നും നടക്കില്ല എന്ന പൊതു ധാരണ രൂപപെട്ടിരുന്നു. എന്നാല്‍ ആ സാഹചര്യം മാറിയെന്നും ദേശീയ പാത വികസനവും, ഗെയിൽ പദ്ധതിയും യാഥാർത്ഥ്യമാകുന്നത് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരികൾ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ , സാംസ്കാരിക പ്രമുഖർ ഉൾപ്പടെ നിരവധിപേര്‍ മുഖമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ , മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി മനുറോയിയും പരിപാടിയിൽ പങ്കെടുത്തു.

Intro:Body:
മൂന്നര വർഷം കൊണ്ട് കേരളം അഴിമതിയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പൗര പ്രമുഖരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ പേരിൽ കേരളത്തിലെ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുകയാണ്. കേരള നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന ധാരണ ലോകത്താകെ വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപവുമായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. മൂന്നര വർഷം കൊണ്ട് സംസ്ഥാനത്തെ സാംസ്കാരിക രംഗത്തെ ജീർണ്ണത പൂർണ്ണമായും ഇല്ലാതായി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ബഹുഭൂരി പക്ഷവും നടപ്പിലാക്കിയെന്ന കാര്യം എടുത്ത് പറയേണ്ടതാണ് .പ്രകടന പത്രികയിൽ പറഞ്ഞ അറുനൂറോളം കാര്യങ്ങളിൽ 53 ഇനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് നാലാം വർഷം പൂർത്തിയാക്കുമ്പോൾ നടപ്പാക്കിയിരിക്കും.
ഇവിടെ ഒന്നുംനടക്കില്ല എന്ന പൊതു ധാരണ രൂപപെട്ടിരുന്നു. എന്നാൽ ആ നിരാശ മാറി ജനങ്ങളിൽ പ്രത്യാശയാണിപ്പോൾ ഉള്ളത്. അത് അവർക്ക് സമ്മാനിച്ചത് അനുഭവം തന്നെയാണ്. ഇതിനുദാഹരണമാണ്
ദേശീയ പാത വികസനം, ഗെയിൽ പദ്ധതി ഇവയെല്ലാം യാഥാർത്ഥ്യമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു . തിരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാപാരികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ , സാംസ്കാരിക പ്രമുഖർ ഉൾപ്പടെ നിരവധി പ്രമുഖർ മുഖമന്ത്രിയോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയാണ് അദ്ദഹം മടങ്ങിയത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ , മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി മനുറോയി ഉൾപ്പടെ നിരവധി പ്രമുഖർ മുഖമന്ത്രിയുമായുള്ള മുഖമുഖം പരിപാടിയിൽ പങ്കെടുത്തു.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.