ETV Bharat / city

പെരിയ ഇരട്ടക്കൊലപാതകം; പ്രോസിക്യൂഷനെ വിമർശിച്ച് കോടതി - വിമർശനം

ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ആരാഞ്ഞു.

ഫയൽ ചിത്രം
author img

By

Published : Jun 12, 2019, 6:05 PM IST

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനെ വിമർശിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോ എന്നും കോടതി ആരാഞ്ഞു. കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. അനാവശ്യ കാര്യങ്ങൾ പറഞ്ഞ് കേസ് നീട്ടാനാകില്ലെന്ന് കോടതി അറിയിച്ചു. കേസിൽ പ്രോസിക്യൂട്ടർമാര്‍ ഈ നില തുടരുകയാണെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Intro:Body:

താക്കീതുമായി ഹൈക്കോടതി

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയെന്ന് ഹൈക്കോടതി

ഡിജിപി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോ എന്നും കോടതി

യഥാസമയം പൊലീസിന് ഡിജിപി ഓഫീസ് നിര്‍ദ്ദേശം നല്‍കാത്തത് കൃത്യവിലോപം

കേസ് സംബന്ധിച്ച വിവരം പ്രൊസിക്യൂട്ടര്‍മാര്‍ക്ക് നല്‍കാത്തതും വീഴ്ച

പ്രൊസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനം ശ്ലാഖനീയം

ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും.

ജാമ്യഹര്‍ജി നീട്ടാനാകില്ല

പെരിയൃ ജാമ്യഹര്‍ജി നീട്ടാനാകില്ല

മാറ്റമമെന്ന പ്രൊസിക്യൂഷന്‍ വാദത്തിനെതിരെ കോടതി

അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് കേസ് നീട്ടാനാകില്ല

ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ പരാതിയുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം

ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.