എറണാകുളം : തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ഒരാള്‍കൂടി എൻഐഎയുടെ പിടിയിലായി. കേസിലെ മുഖ്യ സൂത്രധാരനായ ഫൈസല്‍ ഫരീദിന്‍റെ സഹായി, കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂര്‍ (37) ആണ് അറസ്റ്റിലായത്.
ദൂബായില്‍ നിന്നെത്തിയ ഇയാളെ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുഎഇ കോണ്‍സുലേറ്റിന്‍റെ വിലാസത്തിലെത്തിയ പാഴ്‌സലിലൂടെ 14.82 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം കടത്തിയെന്ന കേസിലാണ് എൻഐഎയുടെ നടപടി.
also read: സ്വർണക്കടത്ത്; ഉദ്യോഗസ്ഥർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ
2020 ജൂലൈ അഞ്ചിനാണ് സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ 20 പേരെ പ്രതികളാക്കിയാണ് എൻഐഎ കേസ് എടുത്തിരിക്കുന്നത്. ഇതില്‍ ഗൂഡാലോചന കുറ്റമാണ് മൻസൂറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാള്‍ യുഎഇയിലായിരിക്കെ ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നത് സംബന്ധിച്ച് ഗൂഡാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍.