കോതമംഗലം: സാഹസികതയുടെ പ്രതീകമായി കോതമംഗലം ഭൂതത്താൻകെട്ടിൽ നടന്ന ഫോർ വീലർ മഡ് റേസ്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ഭൂതത്താൻകെട്ട് ഡി.എം.സിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ചത്.
തുടർച്ചയായ അഞ്ചാം വർഷമാണ് ഇവിടെ മഡ് റേസ് നടത്തുന്നത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്ത് നിന്നുമായി നാല്‍പ്പതോളം വാഹനങ്ങൾ പങ്കെടുത്ത മത്സരം കാണാൻ രാവിലെ മുതൽ നൂറുകണക്കിന് വാഹന പ്രേമികളാണ് എത്തിയത്. ആന്‍റണി ജോൺ എം.എല്‍.എ റേസ് ഫ്ലാഗ് ഓഫ് ചെയ്‌തു. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം വറ്റിയ റിസർവോയറിലാണ് റേസ് സംഘടിപ്പിച്ചത്. പെട്രോൾ, ഡീസൽ, ഓപ്പൺ ക്ലാസ് എന്നീ മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.