കൊച്ചി: മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം.കെ.സാനുമാഷിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം. കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആശംസകൾ നേരാനെത്തി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചും പായസം കുടിച്ചും ലളിതമായ രീതിയിലായിരുന്നു ജന്മദിനാഘോഷം. ഇത്രയും നാൾ ജീവിച്ചിരിക്കാൻ കഴിയുമെന്ന് കരുതിയില്ല. തന്റെ വിചാരത്തിന് അപ്പുറത്തേക്ക് ആയുസ്സ് അനുഗ്രഹം തന്നുവെന്ന് സാനുമാഷ് പറഞ്ഞു. താൻ സ്വീകരിച്ചത് തിരിച്ച് തരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്റെ വരികൾ ഉദ്ധരിച്ച് അദ്ദഹം എല്ലാവർക്കും നന്ദി പറഞ്ഞു.
ലളിതം സുന്ദരം; സാനു മാഷിന് ഇന്ന് പിറന്നാൾ - എം.കെ സാനു
നിരൂപകന്‍, വാഗ്മി, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്ക്കാരിക നായകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായ എം.കെ.സാനു മലയാള സാഹിത്യ, സാംസ്കാരിക ലോകത്ത് പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയാണ്. കൊച്ചിയിലെ വീട്ടില്‍ നടന്ന പിറന്നാൾ ആഘോഷത്തില്‍ നിരവധി പ്രമുഖർ പങ്കെടുത്തു.
കൊച്ചി: മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം.കെ.സാനുമാഷിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം. കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആശംസകൾ നേരാനെത്തി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചും പായസം കുടിച്ചും ലളിതമായ രീതിയിലായിരുന്നു ജന്മദിനാഘോഷം. ഇത്രയും നാൾ ജീവിച്ചിരിക്കാൻ കഴിയുമെന്ന് കരുതിയില്ല. തന്റെ വിചാരത്തിന് അപ്പുറത്തേക്ക് ആയുസ്സ് അനുഗ്രഹം തന്നുവെന്ന് സാനുമാഷ് പറഞ്ഞു. താൻ സ്വീകരിച്ചത് തിരിച്ച് തരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്റെ വരികൾ ഉദ്ധരിച്ച് അദ്ദഹം എല്ലാവർക്കും നന്ദി പറഞ്ഞു.
ജസ്റ്റിസ് പി.കെ ഷംസുദ്ധീൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജസ്റ്റിസ് ഗോപിനാഥ് , പി.ടി.തോമസ് എം.എൽ എ ഉൾപ്പടെ നിരവധി പ്രമുഖർ ആശംസയർപ്പിക്കാൻ സാനു മാസ്റ്ററുടെ വീട്ടിലെത്തിയിരുന്നു. നിരൂപകന്‍, വാഗ്മി, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്ക്കാരിക നായകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായ എം.കെ.സാനു ആലപ്പുഴയിലെ മംഗലത്തു വീട്ടില്‍ എം സി കേശവന്റെയും കെ പി ഭവാനിയുടെയും മകനായാണ് ജനിച്ചത്. നാലുവര്‍ഷത്തോളം സ്‌കൂള്‍ അദ്ധ്യാപകനായും വിവിധ ഗവണ്മെന്റ് കോളേജുകളില്‍ പ്രൊഫസറായും ഔദ്യോഗിക ജീവിതം പൂർത്തിയാക്കി. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍സ്ഥാനുൾപ്പടെ നിരവധി മേഖലകളിലും പ്രവര്‍ത്തിച്ചു. എറണാകുളത്ത് നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എട്ടാം കേരള നിയമസഭയില്‍ അംഗമായി. കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടി. സഹോദരന്‍ അയ്യപ്പന്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്, ആശാന്‍ പഠനത്തിന് ഒരു മുഖവുര, ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍, തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു.മലയാള സാഹിത്യ നിരൂപണ രംഗത്ത് പകരക്കാരനില്ലാത്ത നിരൂപകനാണ് എം.കെ.സാനു . ലളിതമായ ജീവിതത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും കൊച്ചിയിലെ ജനങ്ങൾക്കിടയിൽ സർവ്വാഗീകൃതനായ അദ്ദേഹം തൊണ്ണൂറ്റി മൂന്നാ വയസ്സിലും സാമൂഹ്യ സാംസ്കാരികപ്രവർത്തനങ്ങളിൽ സജീവമാണ്.
Etv Bharat
KochiConclusion: