എറണാകുളം: കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടു.
പൂയംകുട്ടിയിലും വനമേഖലകളിലും തുടർച്ചയായി പെയ്‌ത മഴ പെയ്‌ത സാഹചര്യത്തിലാണ് പുഴയിലെ ജലനിരപ്പ് ഉയർന്നത്. രാവിലെ വീടുകളിൽ നിന്ന് പുറത്തു പോയവരും വീടുകളിൽ തിരിച്ചെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം മഴ തുടരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
READ MORE: കനത്ത മഴ ; മലയാറ്റൂരിൽ നിർമാണത്തിലിരുന്ന വീട് തകർന്നു