കൊച്ചി: മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള കലക്ടർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു. എറണാകുളം പ്രസ്സ് ക്ലബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കൊച്ചിയിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദിയറിയിച്ചു.
ഓഖി ദുരന്തം, മഹാപ്രളയം, നിപ ബാധ എന്നിവ നേരിടുന്നതിൽ ജില്ലാ ഭരണാധികാരിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി ജനസമ്മതി നേടിയാണ് കലക്ടർ സ്ഥാനത്ത് നിന്നും മുഹമ്മദ് വൈ സഫറുള്ള യാത്ര പറയുന്നത്. ഭൂമിയുടെ പോക്കുവരവുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയും ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്നി പദ്ധതി നടപ്പാക്കിയും വിശപ്പ് രഹിത ജില്ല പദ്ധതി നടപ്പാക്കി വിജയിപ്പിച്ച ചാരിതാർഥ്യത്തോടെയുമാണ് അദ്ദേഹം എറണാകുളം ജില്ലാ കലക്ടര്‍ സ്ഥാനം ഒഴിയുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നല്ല സഹകരണമാണ് നൽകിയതെന്ന് കലക്ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.
പടിയിറങ്ങാൻ നേരം ജനങ്ങൾക്ക് നന്ദിയറിയിച്ച് കലക്ടർ മുഹമ്മദ് വൈ സഫറുള്ള
ഭൂമിയുടെ പോക്കുവരവുകളുടെ കമ്പ്യൂട്ടർവൽക്കരണം, ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്നി പദ്ധതി, വിശപ്പ് രഹിത ജില്ല പദ്ധതി എന്നിവ നടപ്പിലാക്കി.
കൊച്ചി: മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള കലക്ടർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു. എറണാകുളം പ്രസ്സ് ക്ലബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കൊച്ചിയിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദിയറിയിച്ചു.
ഓഖി ദുരന്തം, മഹാപ്രളയം, നിപ ബാധ എന്നിവ നേരിടുന്നതിൽ ജില്ലാ ഭരണാധികാരിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി ജനസമ്മതി നേടിയാണ് കലക്ടർ സ്ഥാനത്ത് നിന്നും മുഹമ്മദ് വൈ സഫറുള്ള യാത്ര പറയുന്നത്. ഭൂമിയുടെ പോക്കുവരവുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയും ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്നി പദ്ധതി നടപ്പാക്കിയും വിശപ്പ് രഹിത ജില്ല പദ്ധതി നടപ്പാക്കി വിജയിപ്പിച്ച ചാരിതാർഥ്യത്തോടെയുമാണ് അദ്ദേഹം എറണാകുളം ജില്ലാ കലക്ടര്‍ സ്ഥാനം ഒഴിയുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നല്ല സഹകരണമാണ് നൽകിയതെന്ന് കലക്ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.
കൊച്ചിയിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി രേഖപ്പെടുത്തി കളക്ടർ മുഹമ്മദ് വൈ സഫറുള്ള.
മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയാണ് മുഹമ്മദ് വൈ സഫറുള്ള എറണാകുളം ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്. ഓഖിദുരന്തം, കഴിഞ്ഞ വർഷത്തെ മഹാപ്രളയം, നിപ്പ ബാധയുൾപ്പടെ നേരിടുന്നതിൽ ജില്ലാ ഭരണാധികാരിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി ജനസമ്മതി നേടിയാണ് ജില്ലാ കളക്ടർ സ്ഥാനത്തു നിന്നം യാത്ര പറയുന്നത്. ഭൂമി പോക്കു വരവുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയും ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്നി പദ്ധതി നടപ്പിലാക്കിയും, വിശപ്പ് രഹിത ജില്ല പദ്ധതിയുൾപ്പടെ വിജയിപ്പിച്ച ചാരിതാർത്ഥ്യത്തോടെ യാണ് മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥൻമാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നല്ല സഹകരണമാണ് നൽകിയതെന്നും എറണാകുളം പ്രസ്സ് ക്ലബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ കളക്ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.
Conclusion: