എറണാകുളം: ഹണിട്രാപ്പിലൂടെ ഹോട്ടല്‍ ഉടമയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ഉടമയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി റിന്‍സിനയും കാമുകൻ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനുമാണ് അറസ്റ്റിലായത്.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റെന്ന് പറഞ്ഞാണ് ഉടമയെ കബളിപ്പിക്കാൻ ശ്രമിച്ചിച്ചത്. തുടർന്ന് ഹോട്ടലുടമയേയും സുഹൃത്തിനെയും ആശുപത്രി മുറിയിലേയ്ക്ക് വിളിച്ചു വരുത്തി മർദിച്ചു. ദൃശ്യങ്ങൾ പകർത്തുകയും ഇവരിൽ നിന്ന് 11,000 രൂപ കവർന്നെടുക്കുകയും ചെയ്‌തു. ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് ഹോട്ടലുടമയെ പിന്തിരിപ്പിക്കുകയായിരുന്നു പ്രതികളുടെ തന്ത്രം.
എന്നാൽ ഹോട്ടലുടമ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി മുമ്പും ഹണിട്രാപ്പ് നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ പൊലീസ് കണ്ടെത്തി.
Also read: പോസ്റ്റ് ഓഫിസ് പൂട്ട് തകർത്ത് മോഷണം; അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ