ETV Bharat / city

ദാതാക്കളെ വച്ചുമാറിയുള്ള അവയവ കൈമാറ്റം : ഉറ്റബന്ധുക്കള്‍ വേണമെന്നില്ലെന്ന് ഹൈക്കോടതി

വച്ചുമാറിയുള്ള അവയവ കൈമാറ്റം (Swap Transplant) ചെയ്യുന്നവർ ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന് ഹൈക്കോടതി

swap transplant  swap transplant news  swap transplant high court news  swap transplant high court  kerala high court news  kerala high court  swap transplant donor recipient pair close relatives  അവയവ കൈമാറ്റം  അവയവ കൈമാറ്റം വാര്‍ത്ത  അവയവ കൈമാറ്റം ഹൈക്കോടതി വാര്‍ത്ത  അവയവ കൈമാറ്റം ഹൈക്കോടതി  സ്വാപ് ട്രാൻസ്‌പ്ലാന്‍റ് വാര്‍ത്ത  സ്വാപ് ട്രാൻസ്‌പ്ലാന്‍റ്  അവയവ കൈമാറ്റം ഉറ്റബന്ധുക്കള്‍ ഹൈക്കോടതി വാര്‍ത്ത  അവയവ കൈമാറ്റം ഉറ്റബന്ധുക്കള്‍ ഹൈക്കോടതി  പരസ്‌പരം വച്ചുമാറിയുള്ള അവയവ കൈമാറ്റം  കേരള ഹൈക്കോടതി വാര്‍ത്ത  കേരള ഹൈക്കോടതി  അവയവ ദാനം ഹൈക്കോടതി ഉത്തരവ് വാര്‍ത്ത  അവയവ ദാനം ഹൈക്കോടതി ഉത്തരവ്
പരസ്‌പരം വച്ചുമാറിയുള്ള അവയവ കൈമാറ്റം: ഉറ്റബന്ധുക്കള്‍ വേണമെന്നില്ലെന്ന് ഹൈക്കോടതി
author img

By

Published : Nov 16, 2021, 3:07 PM IST

എറണാകുളം : ദാതാക്കളെ വച്ചുമാറിയുള്ള അവയവ കൈമാറ്റം (Swap Transplant) ചെയ്യുന്നവർ ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. അവയവദാന (Organ Donation) ഓതറൈസേഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ മലപ്പുറം സ്വദേശി ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ദാതാക്കളെ വച്ചുമാറിയുള്ള അവയവ കൈമാറ്റത്തിന് അനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറം സ്വദേശി മൊയ്‌തീൻകുട്ടി, ഇയാളുടെ മകന്‍റെ ഭാര്യാപിതാവും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലീം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഓതറൈസേഷന്‍ കമ്മിറ്റിയുടെ തീരുമാനം അസാധു

സ്വീകർത്താക്കളായ രണ്ടുപേർക്കും അടിയന്തരമായി വൃക്ക ആവശ്യമാണ്. എന്നാൽ ദാതാക്കളുടെ ഗ്രൂപ്പുകൾ വ്യത്യസ്‌തമാണ്. ദാതാക്കളെ വച്ചുമാറിയാൽ വൃക്ക നൽകാനാവും. ഇതിന് അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഇവരുടെ അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

സലീമിന്‍റെ ഭാര്യയെന്ന നിലയിൽ ജമീല അടുത്ത ബന്ധുവാണെങ്കിലും മൊയ്‌തീൻകുട്ടിയുടെ അടുത്ത ബന്ധുവായി ഉമ്മർ ഫാറൂഖിനെ കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഓതറൈസേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചത്. ഈ തീരുമാനമാണ് ഹൈക്കോടതി അസാധുവാക്കിയത്.

അവയവദാനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള നിയമപ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും ദാനം ചെയ്യാനാകും. അതിനാല്‍ ദാതാക്കളെ വച്ചുമാറിയുള്ള അവയവ കൈമാറ്റത്തിന് അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Also read: രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.