എറണാകുളം: പീഡനക്കേസിൽ പി.സി ജോർജിന് ഹൈക്കോടതിയുടെ നോട്ടിസ്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.
ജാമ്യം നൽകിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പീഡന പരാതിയിന്മേല്‍ പി.സി ജോർജിന് എതിരെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്നും മ്യൂസിയം എസ്‌എച്ച്‌ഒ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹർജിയിൽ ആരോപണമുണ്ട്.
Read more: പീഡനക്കേസിൽ പി.സി ജോർജിന് ജാമ്യം
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി. കേസിൽ ഉപാധികളോടെയാണ് പി.സി ജോർജിന് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത്.