ETV Bharat / city

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ 'സദ്ഗമയ'  സ്‌മാരകമാക്കുമെന്ന് പി.രാജീവ് - kerala government plans to took over Sadgamaya

കേരളത്തിലെ ആദ്യ നിയമ മന്ത്രിയും സുപ്രീം കോടതി ജഡ്‌ജിയുമായിരുന്ന വി.ആർ കൃഷണയ്യർ റിട്ടയർമെന്‍റിന് ശേഷം വിശ്രമജീവിതം നയിച്ചിരുന്ന വീടാണ് സദ്ഗമയ.

'സദ്ഗമയ' ഏറ്റെടുത്ത് സ്‌മാരകമാക്കും  ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യർക്ക് സ്‌മാരകം  പി രാജീവ്  VR Krishna Iyer's Sadgamaya residence  kerala government plans to took over Sadgamaya  VR Krishna Iyer's memorial at eranakulam
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ 'സദ്ഗമയ' ഏറ്റെടുത്ത് സ്‌മാരകമാക്കുമെന്ന് പി.രാജീവ്
author img

By

Published : Jan 6, 2022, 8:00 PM IST

എറണാകുളം: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ എറണാകുളത്തെ വീട് ഏറ്റെടുത്ത് സ്‌മാരകം നിര്‍മിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്. വി.ആര്‍ കൃഷ്ണയ്യര്‍ വിശ്രമജീവിതം നയിച്ച എറണാകുളം എം.ജി റോഡിന് സമീപത്തെ വസതി സദ്ഗമയ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആദ്യ നിയമ മന്ത്രിയും സുപ്രീം കോടതി ജഡ്‌ജിയുമായിരുന്ന വി.ആർ കൃഷണയ്യർ റിട്ടയർമെന്‍റിന് ശേഷം വിശ്രമജീവിതം നയിച്ചിരുന്ന വീടാണ് സദ്ഗമയ.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യർക്ക് സ്‌മാരകം നിര്‍മിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. സര്‍ക്കാര്‍ ഈ വീടും സ്ഥലവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൃഷ്ണയ്യരുടെ മക്കളെ അറിയിക്കുകയായിരുന്നു.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ 'സദ്ഗമയ' വീട് ഏറ്റെടുത്ത് സ്‌മാരകമാക്കുമെന്ന് പി.രാജീവ്

ചെന്നൈയിലുള്ള മകനുമായി സംസാരിച്ചു. വീട് വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മക്കള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. നിലവിലെ രൂപത്തില്‍ ഈ വീട് സര്‍ക്കാരിന് വിലയ്ക്ക് കൈമാറുന്നതിനു മക്കള്‍ക്ക് എതിര്‍പ്പില്ല. സദ്ഗമയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയതായും വൈകാതെ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡിലെ ചമോലി; ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.