ETV Bharat / city

സ്വപ്‌നയെ ആറ് മണിക്കൂർ ചോദ്യം ചെയ്‌ത് ഇ.ഡി ; നാളെയും തുടരും - സ്വപ്‌ന സുരേഷ് പുതിയ വാര്‍ത്ത

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യ മൊഴിയിൽ വ്യക്തത വരുത്താനാണ് മൂന്നാം തവണയും ഇ.ഡി ചോദ്യം ചെയ്‌തത്

kerala gold smuggling case latest  swapna suresh ed interrogation  gold smuggling case ed questions swapna suresh  swapna suresh latest news  സ്വപ്‌ന സുരേഷ്‌ ഇഡി ചോദ്യം ചെയ്യല്‍  സ്വർണക്കടത്ത് കേസ് സ്വപ്‌ന സുരേഷ്‌ ചോദ്യം ചെയ്യല്‍  സ്വപ്‌ന സുരേഷ് പുതിയ വാര്‍ത്ത  സ്വപ്‌ന സുരേഷ് രഹസ്യ മൊഴി ഇഡി
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയെ ആറ് മണിക്കൂർ ചോദ്യം ചെയ്‌ത് ഇ.ഡി; ചോദ്യം ചെയ്യല്‍ നാളെയും തുടരും
author img

By

Published : Jun 27, 2022, 10:48 PM IST

എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. സ്വപ്‌ന നൽകിയ രഹസ്യ മൊഴിയിൽ വ്യക്തത വരുത്താനാണ് മൂന്നാം തവണയും ഇ.ഡി ചോദ്യം ചെയ്‌തത്. ആറുമണിക്കൂറാണ് ഇന്നത്തെ മൊഴിയെടുക്കല്‍ നീണ്ടത്.

നാളെ വീണ്ടും ഹാജരാകാൻ ഇ.ഡി നിർദേശിച്ചതായി സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകാൻ താൻ ആളല്ലെന്ന് സ്വപ്‌ന പ്രതികരിച്ചു. നേരത്തെ രണ്ട് ദിവസങ്ങളിലായി സ്വപ്‌ന നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഇ.ഡി മൂന്നാം ദിവസം ചോദ്യം ചെയ്‌തത്.

സ്വപ്‌ന സുരേഷ്‌ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

ചോദ്യം ചെയ്യല്‍ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ : ഇ.ഡി കൊച്ചി സോൺ അഡീഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിലും സ്വപ്‌ന ആവർത്തിച്ചതായാണ് സൂചന. യുഎഇ മുൻ കോൺസുൽ ജനറൽ ഉൾപ്പടെയുള്ള നയതന്ത്ര പ്രധിനിധികൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് സംബന്ധിച്ചും സ്വപ്‌ന ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്.

Also read: 'ദുബായ്‌ യാത്രയ്ക്കിടെ ബാഗേജ്‌ മറന്നിട്ടില്ല'; സ്വപ്‌നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, നിയമസഭയില്‍ രേഖാമൂലം മറുപടി

എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ച കാര്യത്തിൽ തെളിവ് നൽകിയോയെന്ന് വ്യക്തമാക്കാൻ സ്വപ്‌ന തയ്യാറായില്ല. അത് അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സ്വപ്‌ന നൽകിയ 27 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇഡിക്ക് ലഭിച്ചിരുന്നു.

ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല : ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു.

അതേസമയം, കെ.ടി ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്‌ത ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്‌ന ഹാജരായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.