എറണാകുളം: കൊവിഡ് ലോക്ക് ഡൗണില്‍ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗമാണ് ഡ്രൈവിങ് പരിശീലകര്‍. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഡ്രൈവിങ് പരിശീലനത്തിനും ഇളവ് നല്‍കണമെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആവശ്യപ്പെടുന്നു. മാസങ്ങളോളമായി ഡ്രൈവിങ് സ്‌കൂളുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതത്തിന് ഉള്‍പ്പെടെ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തിലാണ് ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ആവശ്യമുയരുന്നത്.
പരിശീലകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാരാണ് ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വാഹനങ്ങൾ പലതും പലതും തുരുമ്പ് എടുത്ത് ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഓടിക്കാതെ കിടക്കുന്നതു കൊണ്ട് പല വാഹനങ്ങളും നശിച്ചു. ലോക്ക് ഡൗൺ പിൻവലിച്ചാലും വൻതുക ചെലവഴിച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ത്താല്‍ മാത്രമെ പരിശീലനം തുടങ്ങാൻ സാധിക്കു.
വായ്‌പയെടുത്താണ് പലരും വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്. ഈ ഇനത്തിൽ നല്ലൊരു തുക അടച്ചു തീർക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണന്ന് കോതമംഗലത്തെ ഡ്രൈവിങ് പരിശീലകർ പറയുന്നു.
പല വാഹനങ്ങളുടെയും ബാറ്ററികൾ കേടായി. ഓയിലുകൾ കട്ടപിടിച്ചു. ഡ്രൈവിങ് സ്കൂൾ ഓഫീസുകൾ എല്ലാം അടഞ്ഞുകിടക്കുകയാണെങ്കിലും, കെട്ടിട ഉടമകൾ വാടക ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വാഹനത്തിൽ രണ്ടു പേരെ ഇരുത്തിയെങ്കിലും ഡ്രൈവിങ് പരിശീലിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Also Read: രണ്ടാം മിനിറ്റിനുള്ളില്‍ ഗോള്‍, യൂറോയില്‍ അതിവേഗ റെക്കോര്‍ഡുമായി ഇംഗ്ളണ്ട്