ETV Bharat / city

കഞ്ചാവുമായി കല്ലട ബസിലെ ജീവനക്കാരൻ അറസ്റ്റിൽ - പൊലീസ്

ഓടമ്പിള്ളിപറമ്പിൽ പ്രഭുവിനെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്.

പിടിയിലായ പ്രഭു
author img

By

Published : May 1, 2019, 10:20 AM IST

കൊച്ചി: രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭുവിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം കടവന്ത്ര പൊലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പാക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്‍റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്പന നടത്തും. നഗരത്തിലേക്ക് വലിയതോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കടവന്ത്ര എസ്‌ഐ കിരണ്‍ സി. നായര്‍, സീനിയര്‍ സിപിഒമാരായ രതീഷ്‌കുമാര്‍, പ്രദീപ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Intro:Body:

വില്‍പ്പനയ്ക്ക് എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ അശോക്കുമാറിന്റെ മകന്‍ പ്രഭു  വിനെയാണ് ,സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലീസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. 

നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്പന നടത്തും. നഗരത്തിലേക്ക് വലിയതോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര എസ്‌ഐ കിരണ്‍ സി. നായര്‍, സീനിയര്‍ സിപിഒമാരായ രതീഷ്‌കുമാര്‍, പ്രദീപ്, സിപിഒ ബിജു എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.