ETV Bharat / city

'നുണപ്രചരണത്തിന് സിപിഎം മാപ്പുപറയണം' ; തൃപ്പൂണിത്തുറയിലെ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടുയര്‍ത്തി കെ ബാബു - സി.പി.എം മാപ്പ് പറയണമെന്ന് കെ.ബാബു

തൃപ്പൂണിത്തുറയിലെ പരാജയം പാർട്ടി വോട്ടുകൾ ചോർന്നത് കൊണ്ടാണെന്ന സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് കെ.ബാബു

കെ.ബാബു  K Babu  CPM  സിപിഎം  തൃപ്പൂണിത്തുറ  ബി.ജെ.പി  BJP  സി.പി.എം മാപ്പ് പറയണമെന്ന് കെ.ബാബു  K Babu wants CPM to apologize
തൃപ്പൂണിത്തുറയിലെ വിജയത്തിനെതിരെ നുണപ്രചാരണം ; സി.പി.എം മാപ്പ് പറയണമെന്ന് കെ.ബാബു
author img

By

Published : Sep 15, 2021, 5:38 PM IST

എറണാകുളം : തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിലെ തന്‍റെ വിജയത്തിനെതിരെ നുണപ്രചാരണം നടത്തിയ സി.പി.എം മാപ്പ് പറയണമെന്ന് കെ.ബാബു എംഎൽഎ. മണ്ഡലത്തിലെ പരാജയം പാർട്ടി വോട്ടുകൾ ചോർന്നത് കൊണ്ടാണെന്ന് അവർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനുത്തരവാദിയായ സി.എം സുന്ദരനെതിരെ നടപടിയെടുത്തിരിക്കുകയാണ്. തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് ജയിച്ചത് ബി.ജെ.പി വോട്ട് നേടിയെന്ന് സിപിഎം വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ നടപടി വന്നിരിക്കുന്നത് പാർട്ടി നേതാക്കൾക്കെതിരെയാണ്.

തൃപ്പൂണിത്തുറയിലെ വിജയത്തിനെതിരെ നുണപ്രചാരണം ; സി.പി.എം മാപ്പ് പറയണമെന്ന് കെ.ബാബു

തൃപ്പൂണിത്തുറയിലെ സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടണം. നിയമസഭയിൽ അടക്കം സി.പി.എം തന്നെ അപമാനിച്ചു. ഇപ്പോൾ താൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും കെ.ബാബു പറഞ്ഞു.

ALSO READ: കൂടെയുള്ളവരെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നം: കെപി അനില്‍ കുമാര്‍

തൻ്റെ വിജയത്തിൻ്റെ ശോഭ കെടുത്താനുള്ള മനപ്പൂര്‍വമായ നീക്കമാണ് നടത്തിയത്. തനിക്കും വോട്ട് ചെയ്‌ത് വിജയിപ്പിച്ച തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കും നുണപ്രചരണം വലിയ പ്രയാസമാണ് ഉണ്ടാക്കിയത്.

അതുകൊണ്ട് തന്നെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്നും കെ.ബാബു അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.