ETV Bharat / city

ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം; പ്രതികള്‍ക്ക് കൊവിഡില്ല - ins vikrant kochi news

പ്രതികളുടെ കൊവിഡ് ഫലം നെഗറ്റീവായതോടെ ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍.ഐ.എ ഉടന്‍ കോടതിയെ സമീപിക്കും

വിമാനവാഹിനി കപ്പലിൽ മോഷണം  എൻ.ഐ.എ കോടതി  ഐ.എൻ.എസ് വിക്രാന്ത്  ഐ.എൻ.എസ് വിക്രാന്ത് പ്രതികള്‍ക്ക് കൊവിഡില്ല  ins vikrant theft news  ins vikrant kochi news  kochin shipyard latest new
ഐ.എന്‍.എസ് വിക്രാന്ത്
author img

By

Published : Jun 13, 2020, 2:48 PM IST

Updated : Jun 13, 2020, 3:01 PM IST

എറണാകുളം: വിമാനവാഹിനി കപ്പലിൽ മോഷണം നടത്തിയ പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് . പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ.ഐ.എ ഉടൻ കോടതിയെ സമീപിക്കും. ബിഹാർ സ്വദേശി സുമിത് കുമാർ സിങ്, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ എൻ.ഐ.എ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ പ്രത്യേക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ജയിലിലേക്ക് മാറ്റും.

കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായാണ് പരിശോധനകൾ പൂർത്തിയായ ശേഷം കസ്റ്റഡി അപേക്ഷ നൽകാൻ എൻ.ഐ.എ തീരുമാനിച്ചത്. പ്രതികൾ മോഷ്ടിച്ച ഹാർഡ് ഡിസ്കുകൾ ചിലത് ഇനിയും കിട്ടാനുണ്ട്. ഗുജറാത്തിൽ ഇവ വിറ്റുവെന്നാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ പ്രതികളെ ഗുജറാത്തിൽ എത്തിച്ച് തെളിവെടുക്കും. ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ കഴിഞ്ഞ ദിവസമാണ് വിമാന മാർഗം കൊച്ചിയിലെത്തിച്ചത്.

ഐ.എൻ.എസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകളാണ് ഇവർ മോഷണം നടത്തിയത് . നിർമാണത്തിലിരിക്കുന്ന കപ്പലിലെ പെയിന്‍റിങ് തൊഴിലാളികളായിരുന്നു പ്രതികൾ. കപ്പലിന്‍റെ രൂപരേഖ,യന്ത്രസാമഗ്രികളുടെ വിന്യാസങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പലകാര്യങ്ങളും നഷ്‌ടപ്പെട്ട അഞ്ച് ഹാര്‍ഡ് ഡിസ്‌കുകളില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊന്നും കപ്പലിലില്ലെങ്കിലും യുദ്ധ വിമാനക്കപ്പലെന്ന നിലയില്‍ ഇവയുടെ രൂപരേഖകള്‍ ചോര്‍ന്നത് ഗൗരവതരമായി പരിഗണിച്ചുള്ള അന്വേഷണമാണ് എൻ.ഐ.എ നടത്തുന്നത്. നഷ്ടപ്പെട്ട ഹാർഡ് ഡിസ്കുകൾ ഭൂരിഭാഗവും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മോഷണത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യം മാത്രമാണുള്ളതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

Last Updated : Jun 13, 2020, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.