എറണാകുളം: കൊച്ചിയിൽ നിന്നും കഴിഞ്ഞ ദിവസം തോക്കുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എടിഎമ്മിൽ പണം നിറക്കുന്നതിന് സുരക്ഷ നൽകുന്ന സ്വകാര്യ ഏജൻസിയുടെ 19 തോക്കുകളായിരുന്നു പിടികൂടിയത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. തോക്ക് കൈവശം വച്ചവർക്കെതിരെയും ഏജൻസിക്കും എതിരെയാണ് കേസെടുത്തത്. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും.
മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്. കശ്‌മീരിൽ നിന്നുള്ള തോക്കുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ലൈസൻസ് ഇല്ലാത്ത തോക്കുകൾ കൈവശം വച്ചുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തി തോക്കുകൾ കസ്റ്റഡിയിലെടുത്തത്.
Also read: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു