എറണാകുളം : പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് കെഎസ്‌യു ഉൾപ്പടെയാണ് കോടതിയെ സമീപിച്ചത്.
ALSO READ: സംസ്ഥാനത്ത് മഴ കനക്കും ; വെള്ളിയാഴ്‌ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊവിഡ് മൂലം സ്‌കൂളുകൾ പൂട്ടിയിരുന്നതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന്
ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗ്രേസ് മാർക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്.
പകരം വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിൻ്റ് മാത്രം നൽകാനായിരുന്നു സർക്കാർ തീരുമാനം.