എറണാകുളം: പ്രളയത്തെത്തുടർന്ന് കോതമംഗലത്ത് വൻ കൃഷി നാശം. പല്ലാരിമംഗലം പഞ്ചായത്തിലെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൈനാപ്പിൾ, നെല്ല്, വാഴ, എന്നിവക്കാണ് കൂടുതല്‍ നാശനഷ്‌ടമാണുണ്ടായിരിക്കുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ കൃഷിയിറക്കിയവർക്കും പ്രളയം കനത്ത പ്രഹരമാണേൽപ്പിച്ചത്. ഒരു മാസം പ്രായമായ നെൽച്ചെടികൾ പോലും ചീയൽ ബാധിച്ച് നശിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ ഇരകളാണ് ഈ പ്രളയത്തിലും കൃഷി നാശം സംഭവിച്ചവരിലേറെയും.
പ്രളയക്കെടുതി; കോതമംഗലത്ത് വന്‍ കൃഷി നാശം - കോതമംഗലം
ഒരു മാസം പ്രായമായ നെൽച്ചെടികൾ പോലും ചീയൽ ബാധിച്ച് നശിച്ചു
എറണാകുളം: പ്രളയത്തെത്തുടർന്ന് കോതമംഗലത്ത് വൻ കൃഷി നാശം. പല്ലാരിമംഗലം പഞ്ചായത്തിലെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൈനാപ്പിൾ, നെല്ല്, വാഴ, എന്നിവക്കാണ് കൂടുതല്‍ നാശനഷ്‌ടമാണുണ്ടായിരിക്കുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ കൃഷിയിറക്കിയവർക്കും പ്രളയം കനത്ത പ്രഹരമാണേൽപ്പിച്ചത്. ഒരു മാസം പ്രായമായ നെൽച്ചെടികൾ പോലും ചീയൽ ബാധിച്ച് നശിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ ഇരകളാണ് ഈ പ്രളയത്തിലും കൃഷി നാശം സംഭവിച്ചവരിലേറെയും.
പല്ലാരിമംഗലം പഞ്ചായത്ത് പ്രദേശത്ത് ഉണ്ടായ പ്രളയവും, കാറ്റും കർഷകർക്ക് വൻ ദുരിതമാണ് വരുത്തി വച്ചത്. പൈനാപ്പിൾ, നെല്ല്, വാഴ, എന്നിവക്കാണ് കനത്ത നാശനഷ്ടം ഉണ്ടായത്.നാല് ദിവസത്തോളം വെള്ളത്തിനടിയിലായതോടെ കൃഷിയിടങ്ങളിലെ വിളകൾ ചീയാൻ തുടങ്ങിയിരുന്നു. വേരുകളിൽ ചീയൽ ബാധിച്ച് സാവധാനം കൃഷികൾ പൂർണമായും നശിക്കുന്ന അവസ്ഥയാണുള്ളത്.
പല്ലാരിമംഗലം, ഈട്ടിപ്പാറ ഭാഗത്ത് ആയിരക്കണക്കിന് വാഴകൾക്കാണ് ചീയൽ ബാധയേറ്റത്. കുലച്ച വാഴകൾ ഇവിടെ നിലംപൊത്തി തുടങ്ങിയിട്ടുണ്ട്.ഇതിനോട് ചേർന്നുള്ള കൃഷിയിടത്തിലെ പതിനായിരത്തോളം പൈനാപ്പിളാണ് വെള്ളം കയറി നശിച്ചത്. വൻ തുകക്ക് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് താങ്ങാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴക്കർഷകരുടെ , കറിക്ക് പോലും പാകമാകാത്ത കുലകളാണ് നിലംപൊത്തിയത്. പൈനാപ്പിളിന്റെ തണ്ടുകളിൽ ചീയൽ ബാധ തുടങ്ങിയിട്ടുണ്ട്. അധികം താമസിയാതെ ചെടി മുഴുവനും ചീയൽ ബാധിച്ച് പൂർണമായും കരിഞ്ഞുണങ്ങും. ഇതോടൊപ്പം പ്ലാന്റ് ചെയ്തിട്ടുള്ള റബർതൈകളും നശിച്ചിട്ടുണ്ട്.
ബൈറ്റ് - 1 - ട്വിൻസ് (പൈനാപ്പിൾ കർഷകൻ, ഈട്ടിപ്പാറ)
നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ കൃഷിയിറക്കിയവർക്കും പ്രളയം കനത്ത പ്രഹരമാണേൽപ്പിച്ചത്. ഒരു മാസം പ്രായമായ നെൽച്ചെടികൾ മുഴുവനും ചീയൽ ബാധിച്ച് നശിച്ചു. ഒരാഴ്ചയിലധികം വെള്ളക്കെട്ടാണ് ഇവിടങ്ങളിലെ പാടശേഖരങ്ങളിൽ ഉണ്ടായത്.
ബൈറ്റ് - 2 - മൂസ (നെൽക്കർഷകൻ, കൂവള്ളൂർ)
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ ഇരകളാണ് ഈ പ്രളയത്തിലും കൃഷി നാശം സംഭവിച്ചവരിലേറെയെന്നും ഇവരെല്ലാവരും തന്നെ പാട്ടക്കർഷകരാണെന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയാണെന്നും പല്ലാരിമംഗലം കൃഷി ഓഫീസർ ജാസ്മിൻ പറഞ്ഞു.
ബൈറ്റ് - 3 - ജാസ്മിൻ തോമസ് (കൃഷി ഓഫീസർ, പല്ലാരിമംഗലം)
പല്ലാരിമംഗലത്ത് വൻ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നതെന്നും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്ത കർഷകർ കടക്കെണിയിലായിരിക്കുകയാണെന്നും കൃഷി അസി.ഡയറക്ടർ VP സിന്ധു പറഞ്ഞു.
ബൈറ്റ് - 4 - V P സിന്ധു (കൃഷി അസി.ഡയറക്ടർ, കോതമംഗലം)
Conclusion:etv bharat -kothamangalam