എറണാകുളം: കേരള ബാങ്കിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി. സംസ്ഥാന സഹകരണ ബാങ്ക് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥിയുടെ ഹർജിയിലാണ് നടപടി. കോട്ടയം സ്വദേശി ഹരിദാസാണ് ഹര്‍ജി നല്‍കിയത്. 1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സര്‍ക്കാര്‍ നീക്കമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അത്തരമൊരു ആലോചന പോലുമില്ലെന്നും സർക്കാർ വ്യക്തമാക്കി. കേരളാ ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശി നൽകിയ ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി - ഹൈക്കോടതി വാര്‍ത്തകള്‍
1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സര്‍ക്കാര്‍ നീക്കമെന്നായിരുന്നു ഹര്‍ജി.