ETV Bharat / city

കാഞ്ഞൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിവീഴ്‌ത്തി; പ്രതികൾ ഒളിവിൽ - അങ്കമാലി

പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെയാണ് ഗുണ്ടകൾ ആക്രമിച്ചത്

Goon  Goons attack in kaanjoor angamaly  Goons attack  ഗുണ്ടാ ആക്രമണം  ഗുണ്ട  റെജി  അങ്കമാലി  സിസിടിവി ക്യാമറ
കാഞ്ഞൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിവീഴ്‌ത്തി ; പ്രതികൾ ഒളിവിൽ
author img

By

Published : Oct 21, 2021, 3:59 PM IST

എറണാകുളം: അങ്കമാലി കാഞ്ഞൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ അക്രമികൾ റെജിയെ ഇടിച്ചു വീഴ്ത്തിയ ശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോ‍ഴേയ്ക്കും രണ്ടംഗ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ റെജിയെ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : കോതമംഗലത്ത് പുലി വളര്‍ത്തുനായയെ കടിച്ചുകൊന്നു ; ആശങ്കയിൽ നാട്ടുകാർ

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. റോഡരികിലെ സിസിടിവി ക്യാമറയിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത്‌ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.