ETV Bharat / city

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു : ഇന്നത്തെ നിരക്ക് ഇങ്ങനെ - കേരളത്തിലെ സ്വര്‍ണ വില

തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്

gold rate in kerala today  gold price latest  gold prices fall in kerala  gold rate today  സ്വര്‍ണ വില കുറഞ്ഞു  ഇന്നത്തെ സ്വര്‍ണ വില  കേരളത്തിലെ സ്വര്‍ണ വില  സ്വര്‍ണ വില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു: ഇന്നത്തെ നിരക്ക് ഇങ്ങനെ
author img

By

Published : May 11, 2022, 1:26 PM IST

എറണാകുളം : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675 രൂപയും ഒരു പവന് 37,400 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ്, ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണ വിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്‌ച സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് തുടർച്ചയായി വീണ്ടും വില കുറഞ്ഞത്. ഡോളറിൻെറ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് കഴിഞ്ഞ വാരം അഞ്ച് ദിവസം തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. സമാനമായ സാഹചര്യം ഈ ആഴ്‌ചയും ആവർത്തിക്കാനുളള സാധ്യതയാണുള്ളത്.

പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നാണ് സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.