ETV Bharat / city

തിയേറ്റർ റിലീസ് ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷം മാത്രം ; ദുൽഖർ സൽമാന്‍റെ വിലക്ക് നീക്കി ഫിയോക് - സല്യൂട്ട് സിനിമ

ഫാൻസ് ഷോ വേണ്ടെന്ന തീരുമാനം ജനറൽ ബോഡി യോഗത്തിൽ ഒഴിവാക്കി ഫിയോക്

ദുൽഖർ സൽമാന് വിലക്ക് നീക്കി ഫിയോക്ക്  fiyok General body meeting  തീയറ്റർ റിലീസ് ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷം മാത്രം  ഫിയോക്ക് ജനറൽ ബോഡി മീറ്റിങ്  Dulquer Salman's ban lifts  സല്യൂട്ട് സിനിമ  എം.വിജയകുമാർ ഫിയോക്ക്
തീയറ്റർ റിലീസ് ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷം മാത്രം; ദുൽഖർ സൽമാന്‍റെ വിലക്ക് നീക്കി ഫിയോക്ക്
author img

By

Published : Mar 31, 2022, 8:47 PM IST

എറണാകുളം : നടൻ ദുൽഖർ സൽമാനെതിരായ വിലക്ക് പിൻവലിച്ചതായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറും സിനിമാ നിർമാണ കമ്പനിയുമായുള്ള പ്രശ്‌നം പരിഹരിച്ചുവെന്നും നടന്‍റെ സിനിമകൾ ഇനി പ്രദർശിപ്പിക്കുമെന്നും ജനറൽ ബോഡി യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ അറിയിച്ചു.

സല്യൂട്ട് സിനിമ ഒ.ടി.ടിക്ക് നൽകിയതിനെത്തുടർന്നാണ് ഫിയോക് ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം ചിത്രം ഒടിടിക്ക് നൽകാനുണ്ടായ സാഹചര്യം സംഘടനയ്ക്ക് ബോധ്യമായെന്ന് പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. നിലവിൽ തിയേറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി പ്ലാറ്റ് ഫോമിലേക്ക് സിനിമ പോകാവൂവെന്നാണ് സംഘടനയുടെ നിലപാട്.

കൂടാതെ ഫാൻസ് ഷോ വേണ്ടെന്ന തീരുമാനവും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രാദേശികമായ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാം. അതേസമയം ഫാൻസ് ഷോയ്ക്ക് വേണ്ടി തിയേറ്റർ ഉടമകളെ നിർബന്ധിക്കരുതെന്നും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ ഫിയോക്കിൻ്റെ ബൈലോ ഭേദഗതി, നിയമോപദേശം തേടി രണ്ട് മാസത്തിന് ശേഷം ചർച്ച ചെയ്യുമെന്നും എം.വിജയകുമാർ പറഞ്ഞു.

തിയേറ്റർ റിലീസ് ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷം മാത്രം ; ദുൽഖർ സൽമാന്‍റെ വിലക്ക് നീക്കി ഫിയോക്

ALSO READ: അപ്രതീക്ഷിതമായി അജിത് പെരുവെമ്പ്‌ ക്ഷേത്രത്തിൽ ; ഓടിക്കൂടി ആരാധകർ

മിന്നൽ മുരളി ഒ.ടി.ടിയിൽ പോയത് ടൊവിനോയ്ക്ക് ഗുണം ചെയ്‌തിട്ടില്ല. താരങ്ങൾക്ക് തിയേറ്ററുകളെ വേണ്ടെങ്കില്‍ തിയേറ്ററുകൾക്ക് താരങ്ങളെയും വേണ്ടെന്നും എം.വിജയകുമാർ പറഞ്ഞു. ആൻ്റണി പെരുമ്പാവൂരുമായുള്ള പ്രശ്‌നം പരിഹരിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്നും അദ്ദേഹം ഫിയോക് അംഗം തന്നെയാണന്നും നേതാക്കള്‍ വ്യക്തമാക്കി.

ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ഫിയോക് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട കേസല്ല ദിലീപിൻ്റേത്. കോടതിയിൽ അന്വേഷണ സംഘത്തിന് എന്തും പറയാമെന്നും എം.വിജയകുമാർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.