ETV Bharat / city

എറണാകുളത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : May 30, 2020, 9:44 PM IST

എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29 ആയി.

eranakulam covid update.  eranakulam news  എറണാകുളം വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
എറണാകുളത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 28ന് കുവൈറ്റ് തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരൻ, മെയ് 17ന് അബൂദബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശി, സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരായ മഹരാഷ്ട്ര സ്വദേശികളായ 44, 27 വയസുള്ളവര്‍ എന്നിവര്‍ക്കാണ് വൈറസ്‌ ബാധ . ഇതിൽ ഒരാൾ മെയ് 26ന് കാറിലും രണ്ടാമൻ മെയ് 27 ന് വിമാനത്തിലുമാണ് കൊച്ചിയിലെത്തിയത്. നിരീക്ഷണത്തിലായിരുന്ന ഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചിക്തസയിൽ കഴിയുന്നവരുടെ എണ്ണം 29 ആയി.

തൃശൂർ ജില്ലയിലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരും എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചിക്തസയിലാണ്. അതേസമയം കുവൈത്തിൽ നിന്നുമെത്തിയ 29 കാരിയെ രോഗമുക്തിയെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗാവസ്ഥയിൽ തന്നെ ഇവർ മെയ് 25ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.