ETV Bharat / entertainment

സാമന്ത-നാഗചൈതന്യ വിവാദം കത്തുന്നു, രാഷ്‌ട്രീയ പോരില്‍ തന്നെ വലിച്ചിഴയ്‌ക്കരുതെന്ന് താരം; പിന്തുണയുമായി സിനിമാ ലോകം - Samantha Reacts to Konda Surekha - SAMANTHA REACTS TO KONDA SUREKHA

സാമന്ത റൂത്ത് പ്രഭു- നാഗചൈതന്യ വിവാഹ മോചനത്തിനെതിരെ മന്ത്രി. രോഷത്തോടെ പ്രതികരിച്ച് നാഗാര്‍ജുന. സാമന്തയ്ക്ക് പിന്തുണയുമായി സിനിമാ ലോകം.

SAMANTHA RUTH PRABHU  NAGARJUNA AND CHAITANYA  സാമന്ത നാഗചൈതന്യ വിവാഹം  സാമന്ത വിവാഹ മോചന വിവാദം
amantha Reacts To Konda Surekha's Comments (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 3, 2024, 12:40 PM IST

തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും തമ്മില്‍ വിവാഹമോചിതരായത് ആരാധകര്‍ ഏറെ വിഷമത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനത്തിന് പിന്നില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനും മകനും ബി എര്‍ ആസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്ന് തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളി സാമന്ത പ്രതികരണവുമായി എത്തി. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്.

സാമന്തയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം.

"ഒരു സ്‌ത്രീയാകാന്‍, പുറത്തിറങ്ങി ജോലി ചെയ്യാന്‍ സ്‌ത്രീകളെ നിസ്സാരമായി പരിഗണിക്കുന്ന ഒരു ഗ്ലാമറസ് മേഖലയില്‍ അതിജീവിക്കാനും പ്രണയത്തിലാവാനും പ്രണയത്തില്‍ നിന്ന് പുറത്തു വരാനും, ഇപ്പോഴും എഴുന്നേറ്റ് നില്‍ക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും വേണം. മിസ്‌റ്റര്‍ സുരേഖ കൊണ്ട, എന്‍റ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാര വത്ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന കാര്യം താങ്കള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച് ഉത്തരവാദിത്വ ബോധവും ബഹുമാനവും പുലര്‍ത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

എന്‍റെ വിവാഹ മോചനം വ്യക്തിപരമായ കാര്യമാണ്. അതു സംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായ വിധത്തില്‍ ചിത്രീകരിക്കാന്‍ പാടില്ല. കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ വിവാഹ മോചനം സംബന്ധിച്ച തീരുമാനം പരസ്‌പര സമ്മതത്തോടെയും സൗഹാര്‍ദ്ദത്തോടെയും എടുത്ത തീരുമാനമാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്‌ട്രീയ ഗൂഢാലോചനയില്ല.

രാഷ്‌ട്രീയ പോരിനായി എന്‍റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്‌ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിള്ളുത്. ഇനിയും അങ്ങനെ തുടരാനാണ് ആഗ്രഹം".

SAMANTHA RUTH PRABHU  NAGARJUNA AND CHAITANYA  സാമന്ത നാഗചൈതന്യ വിവാഹം  സാമന്ത വിവാഹ മോചന വിവാദം
Samantha Reacts To Konda Surekha's Comments (ETV Bharat)

നാഗചൈതന്യയുടെ പ്രതികരണം

"വിവാഹ മോചനം എന്നത് ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ്. അത് വളരെ വേദനാജനകമായ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഞാനും എന്‍റെ മുന്‍ ഭാര്യയും ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഞങ്ങളുടെ വ്യത്യസ്‌തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ എടുത്ത തീരുമാനം, അതായിരുന്നു ശരി. എന്നിരുന്നാലും അതിന്‍റെ പേരില്‍ ഒരുപാട് ഊഹാപോഹങ്ങളും വാസ്‌തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിക്കുന്നു. എന്നിട്ടും എന്‍റെ മുന്‍ഭാര്യയുടെയും കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോട് പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖയുടെ പരാമര്‍ശം വാസ്‌തവ വിരുദ്ധമാണ്. എന്ന് മാത്രമല്ല അങ്ങേയറ്റം ആക്ഷേപം നിറഞ്ഞതുകൂടിയാണ്. സ്‌ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന് നിലയ്ക്ക് തരം താഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്".

സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് കെ ടി ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. ഇതു സംബന്ധിച്ച് നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"എതിരാളികളെ വിമര്‍ശിക്കാനായി സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. സ്വകാര്യതയെ ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രതികരണങ്ങളും എന്‍റെ കുടുംബത്തിന് നേരെ നടത്തിയ ആരോപണങ്ങളും തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍ വലിക്കണമെന്നാണ്" നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ തെലുഗു സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് സാമന്തയ്ക്ക് പിന്തുണയുമായി എത്തിയത്.

Also Read:ആരതി ലക്ഷങ്ങള്‍ വിലയുള്ള ചെരുപ്പും ബാഗും വാങ്ങും,തന്‍റെ ആവശ്യത്തിന് പണം ചെലവഴിച്ചാല്‍ ഉടന്‍ വിളിക്കും; ജയം രവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.