ETV Bharat / city

നടിയെ ആക്രമിച്ച കേസ് : ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ - ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു എന്നീ ആരോപണങ്ങളാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത്

Crime branch approach the court to cancel dileeps bai  cancel dileeps bail  actress assault case  നടിയെ ആക്രമിച്ച കേസ്  ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ  ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ
author img

By

Published : Apr 12, 2022, 3:40 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. വിചാരണക്കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായാണ് അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു എന്നീ ആരോപണങ്ങളും അന്വേഷണ സംഘം ഉന്നയിക്കുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പടെ കോടതിയെ ധരിപ്പിക്കും. ഈ മാസം പതിനെട്ടിന് കോടതി ഈ അപേക്ഷ പരിഗണിക്കും.

കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ മാധ്യമങ്ങൾക്ക് ലഭിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.