എറണാകുളം: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊച്ചിയിൽ സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിക്കണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് എന്ന് പരിശോധിക്കണം.
-
Today, inaugurating the 23rd Kerala CPI(M) state conference at Ernakulam. https://t.co/YosrVevfuJ
— Sitaram Yechury (@SitaramYechury) March 1, 2022 " class="align-text-top noRightClick twitterSection" data="
">Today, inaugurating the 23rd Kerala CPI(M) state conference at Ernakulam. https://t.co/YosrVevfuJ
— Sitaram Yechury (@SitaramYechury) March 1, 2022Today, inaugurating the 23rd Kerala CPI(M) state conference at Ernakulam. https://t.co/YosrVevfuJ
— Sitaram Yechury (@SitaramYechury) March 1, 2022
അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ ഇടപെടലാണ് ഇതിന് കാരണമായത്. സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്‌ക്ക് ശേഷം നൽകിയ ഉറപ്പുകൾ അമേരിക്ക ലംഘിക്കുകയാണ്. പുടിന്‍റെ നേതൃത്വത്തിലുളള റഷ്യ സങ്കുചിതമായ ദേശീയവാദത്തെ ശക്തിപ്പെടുത്തുന്നു. യുക്രൈൻ പ്രതിസന്ധിയെ നേരിടുന്നതിൽ അമേരിക്കയും അനുകൂല രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഗൗരവമായി യുക്രൈൻ വിഷയത്തെ സമീപിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവ ലിബറൽ ഉദാരവത്കരണ നയങ്ങളെയും വർഗീയ അജണ്ടകളെയും സിപിഎം ജനറൽ സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാർ അധികാരത്തിന്‍റെ ബലത്തിൽ ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ നാല് വർഷം വലതുപക്ഷ വർഗീയ ഫാസിസ്റ്റ് കക്ഷികളുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു. രാജ്യത്ത് ആർഎസ്എസ് നിർദേശപ്രകാരം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ എല്ലാതലത്തിലും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം കവർന്നെടുക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികളെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ കേസുകൾ, കശ്‌മീരിന്‍റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ നിയമ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതേസമയം, വലിയ ജനകീയ സമരങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു കൈയില്‍ ദേശീയ പതാകയും മറുകൈയില്‍ ഭരണഘടനയും ഉയർത്തി പിടിച്ച് യുവാക്കൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങുന്ന കാഴ്‌ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. കർഷക സമരത്തിന്‍റെ വിജയം ഏറ്റവും പ്രധാനപ്പെട്ടതാണ്. കർഷക പോരാട്ടം ചരിത്ര സംഭവമായി വിലയിരുത്തണം. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി ശബ്‌ദമുയര്‍ത്തേണ്ടതിന്‍റെ പ്രാധാന്യമാണ് കർഷക സമരം നൽകുന്ന അനുഭവമെന്നും യെച്ചൂരി വിലയിരുത്തി.
നവ ഉദാരവത്കരണം മുന്നോട്ട് വെക്കുന്ന നയങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ഉത്തേജക പാക്കേജുകൾ സമ്പന്നരെ മാത്രമാണ് സഹായിക്കുന്നത്. സമ്പന്നരുടെ സമ്പത്ത് വർധിച്ച് കൊണ്ടിരിക്കുന്നു. പത്ത് പേർ അമ്പത് ശതമാനത്തിൽ കൂടുതൽ സമ്പത്ത് കൈയടക്കി വച്ചിരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വർധിച്ച് കൊണ്ടിരിക്കുന്നു. കൊവിഡിനെ നേരിടുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് യെച്ചൂരി വിമർശിച്ചു. ലോകത്ത് നിൽനിൽക്കുന്ന വാക്‌സിന്‍ വിതരണത്തിലെ അസമത്വമാണ് കൊവിഡ് പ്രതിസന്ധി നീണ്ട് നിൽക്കുന്നതിന് കാരണമായത്.
സിപിഎം സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
കേരളത്തിലെ പാർട്ടിയാണ് ഇന്ത്യയിലെ ഇടത് രാഷ്ട്രീയത്തിന്‍റെ നട്ടെല്ല്. ബിജെപിയെ പരാജയപ്പെടുത്താൻ പ്രത്യയ ശാസ്ത്രപരമായ അടിത്തറ വിപുലപ്പെടുത്തണം. ഇതിനാവശ്യമായ പ്രവർത്തനങ്ങളായിരിക്കും സമ്മേളനം ചർച്ച ചെയ്യുകയെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
മറൈൻ ഡ്രൈവിൽ തയ്യാറാക്കിയ ബി രാഘവൻ നഗറിൽ മുതിർന്ന കേന്ദ്ര കമ്മറ്റി അംഗം ആനത്തലവട്ടം ആന്ദൻ പതാക ഉയർത്തിയതോടെയാണ് നാല് ദിവസത്തെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാര്‍ച്ചന നടത്തിയാണ് നാനൂറിലധികം വരുന്ന സമ്മേളന പ്രതിനിധികളും നിരീക്ഷകരും സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചത്.
പ്രതിനിധി സമ്മേളനം നവ കേരളസൃഷ്‌ടിക്കായുള്ള കർമ പദ്ധതിയും നയരേഖയും പ്രവർത്തന റിപ്പോർട്ടും അംഗീകരിക്കും. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അവതരിപ്പിച്ചു. നവകേരള കർമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
Read more: പതാകയുയർന്നു ; സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം