എറണാകുളം : ബുധനാഴ്‌ച ദുബായ് - കൊച്ചി (IX434) വിമാനത്തിലെത്തിയ രണ്ട് പേരെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എറണാകുളം,കൊല്ലം ജില്ലയിൽ നിന്നുള്ള യാത്രക്കാർക്കാരാണിവർ. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 83 പേർ പുരുഷൻമാരും 95 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 21 കുട്ടികളും 43 ഗർഭിണികളും 6 മുതിർന്ന പൗരൻമാരും ഉൾപ്പെടുന്നു.
യാത്രക്കാരിൽ 65 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയർ സെന്‍ററുകളിലും 111 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം-28, തൃശൂർ - 24,കോഴിക്കോട്-19,ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്ന് പതിനെട്ട് പേർ, കോട്ടയം -17, പാലക്കാട് -14, കാസർഗോഡ് - 10, പത്തനംത്തിട്ട - 7, തിരുവനന്തപുരം -5, കണ്ണൂർ, കൊല്ലം ജില്ലകളിൽ നിന്നുള്ള മൂന്ന് പേരും വയനാട്ടിൽ നിന്നുള്ള ഒരാളുമാണ് ഈ വിമാനത്തിൽ കൊച്ചിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനൊന്ന് പേരും യാത്രക്കാരിൽ ഉണ്ടായിരുന്നു.